അമ്മ വലിച്ചെറിഞ്ഞ അപ്പക്കഷ്ണത്തിനു വേണ്ടി യുദ്ധം ചെയ്യുന്ന കാക്കകളെ ഞാൻ കണ്ടിട്ടുണ്ട്. വീട്ടിലെ ജനാലകൾ തട്ടി യുദ്ധം ചെയ്യുന്ന ചാവോലരി കിളികളെ ഞാൻ കണ്ടിട്ടുണ്ട്. ഞെട്ടറ്റുവീഴാത്ത മാങ്ങകൾക്ക് വേണ്ടി യുദ്ധം ചെയ്യുന്ന അണ്ണാൻ കുഞ്ഞിനെ ഞാൻ കണ്ടിട്ടുണ്ട്. കൈ കഴുകിയും മുഖം മറച്ചും പരിസരം ശുചീകരിച്ചും ഇന്ന് ഞാനും യുദ്ധം ചെയ്യുകയാണ്.
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത