എം.പി.ജി.യു.പി.എസ്. വടക്കാങ്ങര/അക്ഷരവൃക്ഷം/കൊറോണ കാലത്തെ ജീവിതം
കൊറോണ കാലത്തെ ജീവിതം
പെട്ടന്നാണ് ആരോ കതകിൽ മുട്ടിയത് ! " ശീലേ ആ വാതിലൊന്ന് തുറന്നേ" അ ആരാ ഇത് ചേട്ടായി നമ്മുടെ മോനും ഭാര്യ കുട്ട്യോളൊക്കെ വന്നിട്ടുണ്ട് "അല്ല ടാ, മൂത്തോൾക്ക് ഒരു വയസ്സായപ്പോ പോയതല്ലെ ഇപ്പോ അവൾക്ക് ഒമ്പത് വയസല്ലെ " "അതേ! അമ്മേ വിശക്കുന്നു ഭക്ഷണം തയ്യാറല്ലെ " " അതേ മക്കളേ, വാ എല്ലാവരുമിരിക്ക് " "അല്ലമ്മേ അച്ഛനേ കണ്ടില്ലല്ലോ?" "കൊറോണയൊക്കെയെല്ലെ പുറത്തിറാങ്ങാൻ പറ്റില്ലല്ലോ. പറമ്പിലൊക്കെ എന്തൊക്കെയൊനടുന്നുണ്ട്. അതൊക്കെയെല്ലെ ഇപ്പോൾ ചെയ്യേണ്ടത് . " ആ ശരിയാണ് അച്ഛമ്മേ" പെട്ടന്നായിരുന്നു കൊച്ചുമോളുടെ മറുപടി അപ്പോഴാണ് ശീലക്ക് ഓർമ്മ വന്നത് "അല്ലെ മോനെ അവിടെ കൊറോണയൊന്നുമില്ലെ" " ഉണ്ടമ്മേ അത് കൊണ്ടാണ് അവിടന്ന് ഇങ്ങോട്ട് പോന്നത് " "ഓ, ഇപ്പോ അമ്മയ്ക്ക് എല്ലാം മനസ്സിലായി. അമ്മക്ക് വല്ലാതെ വിദ്യാഭ്യാസമൊന്നുമില്ലങ്കിലും ഇപ്പോ അമ്മ സീരിയലൊക്കെ നിർത്തി വാർത്തയാണ് കാണുന്നത്.വാർത്തയിൽ വിവരമുള്ളവരും മന്ത്രിമാരും എല്ലാം പറയുന്നത് അമ്മ നിരന്തരം കേൾക്കുന്നത്. " അത് കൊണ്ട് അമ്മ പറയുന്നത് എന്റെ പൊന്ന് മോനൊന്ന് അനുസരിക്കണം അവിടെ കൊറോണണ്ടന്നത് നേര് തന്നെ പക്ഷേ അതു വീട്ടിൽ അതിക്രമിച്ച് കയറി പടർത്തുകയൊന്നുമില്ലല്ലോ? "പിന്നെ ഞങ്ങൾ മാത്രം പുറത്ത് യാത്ര ചെയ്താലെന്താ കുഴപ്പം വേറെയാരും ഇല്ലല്ലോ എന്ന് നീ ആലോചിക്കും അതിന് പാടില്ല അതുപോലെ എല്ലാവരും അങ്ങനെ എല്ലാവരും വിചാരിച്ചാലുണ്ടല്ലൊ? ബാക്കി അമ്മ പറഞ്ഞ് തരണോ? " " ഫോണുണ്ടല്ലോ കൂട്ടുക്കാർക്കും അമ്മക്കും അചഛനുമെല്ലാം വിളിച്ച് വിശേഷം അറിയെണ്ടന്നാരും പറഞ്ഞിട്ടൊന്നുമില്ല . "കൊച്ചുമക്കളെ കാണാൻ ഇഷ്ടമെല്ലാത്തത് കൊണ്ടല്ല സ്നേഹം കൊണ്ടാ പറയുന്നത് ". " എന്നും ബിസിയുള്ള നിങ്ങൾക്ക് ഇതൊരു അവസരമെല്ലെ ?വീട്ടിൽ അടങ്ങിയിരുന്ന് ആഘോഷിച്ചൂടെ. എന്തായാലും നിങ്ങൾ ഇങ്ങോട്ട് വന്നു. അല്ലേ , വീട്ടിലേക്ക് കയറിയപ്പോൾ നിങ്ങളെല്ലാവരും കൈ കഴുകിയോ? എത്ര പേരെയാ നിങ്ങൾ ഇങ്ങോട്ട് വന്നപ്പോൾ ആശ്രയിച്ചത് പത്ത് മിനുറ്റ് പത്ത് മിനുറ്റ് കഴിയുമ്പോൾ സോപ്പു കൊണ്ട് നന്നായി കൈകഴുകണം". " ഇങ്ങനെ പല നിർദ്ദേശവും മന്ത്രിമാർ നൽകിയിട്ടുണ്ട് നിങ്ങളടുത്ത് ഫോണും നെറ്റുമൊക്കെയില്ലെ അതിലൊക്കെ ഒന്ന് നോക്കി കൂടെ " " അമ്മയെന്താ ഈ പറയുന്നിത് വ്യാജവാർത്തകളും ഇപ്പോൾ കൊറോണയെക്കാൾ വേഗത്തിൽ പടർന്ന് കൊണ്ടിരിക്കുന്നുണ്ട് അതിലും സൂക്ഷിക്കണം. "അതിന് എല്ലാ വാർത്തകളും കണ്ണടച്ച് വിശ്വസിക്കണമെന്നല്ല അമ്മ പറഞ്ഞത് " " ആവശ്യമുള്ളത് മാത്രം " "ഏതായാലും ഇതുവരെ ഇങ്ങോട്ട് വരാത്ത നിങ്ങൾ കൊറോണ എന്ന് കേട്ടപ്പോ വന്നതല്ലെ " . "പിന്നെ മക്കൾ കോഴി പൊരിച്ചതും വറുത്തതു മൊക്കെയായിരിക്കും കഴിക്കുന്നത് അത് കൊണ്ട് അമ്മ ആദ്യമേ പറയുകയാ..... കൊറോണ ക്ക് മരുന്ന് കണ്ടു പിടിച്ചിട്ടില്ലങ്കിലും രോഗപ്രതിരോധശേഷി കൊണ്ട് കൊറോണയെ തടുക്കാം പറ്റുപറയുന്നുണ്ട്. അത് കൊണ്ട് ഞാനും അച്ഛനും കൂടി പാടത്ത് കുറേ കൃഷിയൊക്കെ ചെയ്തിട്ടുണ്ട് അതിൽ നിന്ന് കിട്ടുന്ന പഴങ്ങളും പച്ചക്കറികളുമൊക്കെ തിന്നാൽ മതി ഇന്നു മുതൽ. പിന്നെ ഒരു കാര്യം കൂടിവയസ്സാം കാലത്ത് ഞങ്ങൾക്ക് ഒരു ആഗ്രഹമുണ്ട് മരിക്കുകയാണങ്കിൽ നല്ല ചിട്ടയോടെ മരിക്കണം അല്ലാതെ കൊറോണ പിടിച്ച് പെട്ടന്ന് മരിക്കാനൊന്നും വയ്യ. അത് കൊണ്ട് മക്കൾ ഇപ്പോൾ തന്നെ ആ റൂമിൽ പതിനാല് ദിവസം പുറത്തിറങ്ങാതെ അടങ്ങിയൊന്ന് വിശ്രമിക്കണം അതാണ് നമുക്കും എല്ലാവർക്കും നല്ലത.
സാങ്കേതിക പരിശോധന - jktavanur തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ |