കോവിഡ് -19
"ചൈനയിൽ ജന്മം കൊണ്ട -
വൈറസ്
ലോകമെമ്പാടും അതിഥി -
യായ് വന്നു -വൈറസ് "
മാനവജീവിതം താറുമാറാക്കി.,
മനുഷ്യരെല്ലാരും ഭയപ്പാടിലായി !
പ്രളയകാലത്ത് നമുക്ക് -
സഹായഹസ്തം തന്ന,
ഗൾഫ് രാജ്യവും -
ബാക്കിവെച്ചില്ല.,
"സമ്പന്നനെന്നോ -
പാമരനെന്നോ
വേർതിരിവില്ലാതെ -
പടർന്നു വൈറസ്
മർത്യന്മാർക്കാണ് -
കാശിന്റെ ഹുങ്ക്
കോവിഡ്
വൈറസിനതില്ല
"കോവിടിനിന്ന് മറുമരു-
ന്നുണ്ടെങ്കിൽ
പാവപ്പെട്ടവന്റെ രോഗമാണ്
കോവിഡ് "
എല്ലാവരിലും പകർത്തും
വൈറസ്
ബാല്യവാര്ധക്യ -
വ്യത്യാസമില്ലാതെ,
പാരിലാകെ പകർത്തും -
കോവിഡ്
വൈറസിനെ തുരത്തിടാൻ
നമുക്കൊന്നാകാം ലോകരേ.