എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/അക്ഷരവൃക്ഷം/കുരുന്നിലെ കൂട്ടുകർക്കായ്

കുരുന്നിലെ കൂട്ടുകർക്കായ്

ഏതാനും വർഷമുമ്പ് പാരീസിൽ കുട്ടികളുടെ ലോകം ഉച്ചകോടി സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു അമേരിക്കയിൽ നിന്നുള്ള എട്ടുവയസ്സുകാരി മക്കെൻസി സ്നൈഡർ. അവിടെ വച്ച് അമേരിക്കയിൽനിന്നുതന്നെ എത്തിയ രണ്ടു ആൺകുട്ടികളെ അവൾ പരിചയപെട്ടു. ഫോസ്റ്റർ കെയറിൽ കഴിയുന്നവരായിരുന്നു അവർ. മാതാപിതാക്കൾ മക്കളോടുള്ള ഉത്തരവാദിത്വം നിർവഹിക്കാതെ വരുമ്പോൾ ഗവൺമെൻ്റ് ഇടപെട്ട് കുട്ടികളെ നിർബന്ധപൂർവം മറ്റു കുടുംബങ്ങളിൽ കൊണ്ടുപോയി താമസിപ്പിക്കുന്ന രീതിയാണിത്. ഫോസ്റ്റർ കെയറിൽ കഴിയുന്ന കുട്ടികൾക്കുണ്ടാകുന്ന വിഷമതകളെക്കുറിച്ചു തൻ്റെ പുതിയ കൂട്ടുകാരിൽനിന്നു കേട്ടപ്പോൾ മക്കെൻസിയുടെ കണ്ണുകൾ നിറഞ്ഞു. അവർക്കു കളിപ്പാട്ടങ്ങളൊ, വസ്ത്രങ്ങളും, പുസ്തങ്ങളും സൂക്ഷിക്കാൻ ബാഗോ പോലും ആരും വാങ്ങികൊടുത്തിരുന്നില്ല. അവൾ ഒരു തീരുമാനമെടുത്തു. ഫോസ്റ്റർ കെയറിൽ കഴിയുന്ന കുട്ടികളെ എങ്ങനെയെങ്കിലും സഹായിക്കണം.
                        വിവരം അവൾ മാതാപിതാക്കളോടും സഹോദരങ്ങളോടും പറഞ്ഞു. അവർക്കും സ്വീകാര്യമായിരുന്നു ഈ നിർദേശം. ഫോസ്റ്റർ കെയറിൽ കഴിയുന്നകുട്ടികൾക്കു വേണ്ടി മക്കെൻസി സ്യൂട്ട്കെയ്‌സുകളും ബാഗുകളും കളിപ്പാവകളും ശേഖരിക്കാൻ തുടങ്ങി. വാർത്ത 'വാഷിംഗ്ടൺ പോസ്റ്റ് ' പത്രത്തിൽ ഒന്നാം പേജിൽ തന്നെ പ്രത്യക്ഷപെട്ടു. പ്രസിഡന്റ് ബിൽ ക്ലിന്റൺ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ച് അവളുടെ പ്രവർത്തനങ്ങൾക്കു പ്രോത്സാഹനം നൽകി.
                      ചുരുങ്ങിയ സമയംകൊണ്ട് പതിനായിരത്തോളം സ്യൂട്ട്കെയ്സുളും ബാഗുകളുമാണ് ഫോസ്റ്റർ കെയറിലുള്ള കുട്ടികൾക്ക് അവൾ എത്തിച്ചുകൊടുത്തത്. ബാഗുകളും മറ്റും ആയച്ചുകൊടുക്കുമ്പോൾ ഓരോരുത്തർക്കും സ്വന്തം കൈപ്പടിയിലെഴുതിയ ഒരു കത്തും അവൾ വയ്ക്കാറുണ്ട്.
                        ഒരു കൊച്ചുകുട്ടിക്ക് തൻ്റെ സഹജീവികൾക്കുവേണ്ടി ഇത്രെയും നന്മചെയ്യാൻ സാധിച്ചാൽ നാം നമ്മുടെ ചെയ്യുന്നുണ്ടെന്നു സ്വയം ചോദിച്ചേ മതിയാവു. മറ്റുള്ളവരെ അവരുടെ ആവശ്യത്തിൽ സഹായിക്കാൻ തയാറുള്ള ഹൃദയമാണ് നമുക്കുവേണ്ടത്. അപ്പോൾ അതിനുള്ള ആഗ്രഹവും മനസ്സും തൻ്റെടവും സ്വാഭാവികമായും ഉണ്ടായിക്കൊള്ളും.

ആൻവി ജോസഫ്
8 ഡി എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം