ഊർപ്പള്ളി എൽ പി എസ്/തിരികെ വിദ്യാലയത്തിലേക്ക് 21

വിദ്യാഭ്യാസത്തിന് വലിയൊരു പ്രതിസന്ധിയായ കോവിഡ് എന്ന മഹാമാരിക്കാലത്തെ നീണ്ട ഇടവേളക്ക് ശേഷം വിദ്യാലങ്ങൾ തുറക്കുന്നതിന് മുന്നോടിയായി കുട്ടികളെ സ്വീകരിക്കാൻ വിദ്യാലയം ഒരുക്കുന്നതിൻെറ ഭാഗമായി സ്‌കൂൾ കെട്ടിടം പുത്തൻ ചായം പൂശി വർണ്ണാഭമാക്കി. അതോടൊപ്പം പഴയ ബെഞ്ചും ഡെസ്കും മേശയും മറ്റ് ഉപകരണങ്ങൾ ഒക്കെ മാറ്റി പുതിയവ ക്രമീകരിച്ചു. ഹാൻഡ് വാഷ് , സാനിറ്റൈസ്ർ, മാസ്‌ക് എന്നിവ മുൻകൂട്ടി കരുതിയിരുന്നു. പുതിയൊരു തുടക്കം എന്ന പോലെയായിരുന്നു ആ പ്രവേശനോത്സവം. നവംബർ 1 ന് തുറന്ന് കുട്ടികൾ എത്തിയപ്പോൾ സ്‌കൂളിന് പുതുജീവൻ കൈവന്നു. ആഘോഷത്തേക്കാൾ സുരക്ഷക്കായിരുന്നു അന്ന് മുൻതൂക്കം.

കോവിഡ് മഹാമാരിക്ക് ശേഷം 2022 നവംബറിൽ സ്‌കൂൾ തുറന്നപ്പോൾ കോവിഡ് പ്രോട്ടോകോൾ പാലിച്ച് വിദ്യാർത്ഥികളെ സ്വീകരിക്കുന്ന അധ്യാപകർ