ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ/അക്ഷരവൃക്ഷം/തിരിച്ചറിവ്
തിരിച്ചറിവ്
പ്രശാന്തമായൊരു ദിനത്തിന്റെ ആരംഭത്തിൽ അയാൾ തന്റെ പിൻകാലത്തിലേക്ക് ഒന്നു തിരിഞ്ഞു നോക്കി. ഇപ്പോൾ അയാൾ ശരീരം തളർന്ന് വീട്ടിലാണ്...... താനും, ഭാര്യയും, മക്കളുമടങ്ങുന്ന കുടുംബത്തിന്റെ എകവരുമാനമാർഗവും, ആശ്രയവുമായിരുന്നു അയാൾ. കുറച്ചു കാലങ്ങൾക്കു മുമ്പ് അയാൾക്ക് ചെറിയൊരു അപകടം സംഭവിച്ചു. മരം വെട്ടായിരുന്നു അയാളുടെ തൊഴിൽ. തടി മുറിക്കുന്നതിനിടയിൽ മരം മുറിഞ്ഞ് ദേഹത്തു വീണ് അയാളുടെ ശരീരത്തിന്റെ ചലനശേഷി നഷ്ട്ടപ്പെട്ടു. അത് അയാളെ ഒരു തിരിച്ചറിവിന്റെ കാലഘട്ടത്തിലേക്കാണ് നയിച്ചത്. താൻ നശിപ്പിച്ച മരങ്ങളെക്കുറിച്ച് അയാൾ ഓർത്തുപോയി... എത്രയെത്ര മരങ്ങളാണ് താൻ വെട്ടിനശിപ്പിച്ചത്. ആ ചിന്ത അയാളെ മാനസാന്തരത്തിലേക്ക് നയിച്ചു. പിന്നീട് അയാൾക്ക് അതൊരു പുതുവഴിവിലേക്കുള്ള മാർഗമായിരുന്നു. ചലനശേഷി തിരിച്ച് കിട്ടിയ ശേഷം അയാൾ തന്റെ പഴയ ഉപജീവനമാർഗം ഉപേക്ഷിച്ചു .ഇതിനുള്ള പ്രധാന കാരണം താൻ നശിപ്പിച്ച മരങ്ങൾ, കിളികളുടെ വീടും, തണലിന്റെ ഉറവിടവുമായിരുന്നു എന്ന ചിന്തയായിരുന്നു .പിന്നീട് അയാൾ തന്റെ പഴയ തൊഴിലുപേക്ഷിച്ച് പുതിയൊരു മനുഷ്യനായി മാറി................
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ |