കൊറോണ വൈറസ്


കൊവിഡ്-19 എന്ന മഹാമാരി ലോകമെങ്ങും വിതച്ചു . ചൈനയിലെ വുഹാനിലാണ് ആദ്യമായി ഇ രോഗം കണ്ടെത്തിയത് . അവിടെ നിന്നും മറ്റു രാജ്യങ്ങളിലേക്ക് രോഗം വേഗം തന്നെ വ്യാപിച്ചു . തൊട്ടവരെ തൊട്ടു എന്നപോലെ ലോകമെങ്ങും പിടിപെട്ടു . ചൈനയിലും ഇറ്റലിയിലും ധാരാളം ആളുകൾ മരണപ്പെടുന്നു . ഇ രോഗത്തിന് ഇതുവരെ മരുന്ന് കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല . ഇന്ത്യയിലും കൊറോണ പടർന്നു . നമ്മുടെ കൊച്ചു കേരളത്തിലും ഇ രോഗം പടർന്നു . കേരളത്തിൽ ആദ്യമായി വുഹാനിൽ പഠിക്കാൻ പോയ വിദ്യാർത്ഥിനിക്കാന് രോഗം കണ്ടെത്തിയത് . പിന്നെ ഇറ്റലിയിൽ നിന്നും വന്നവർ റാന്നി സ്വദേശിയുമായി സംബ്ബർക്കം പുലർത്തി .തുടർന്ന് മറ്റു ജില്ലകളിലും ഇ രോഗം പടരുന്നതായി കണ്ടെത്തി .തുടർന്ന് കേരളത്തിൽ ലോക്ക് ഡൌൺ പ്രഖ്യാപിച്ചു. രോഗികളെ പോലെ തന്നെ വേദന അനുഭവിക്കുന്നവരാണ് അവരെ രക്ഷിക്കുന്നതിന് വേണ്ടി തങ്ങളെ തന്നെ സമർപ്പിച്ച മെഡിക്കൽ മേഖലയിൽ പ്രവർത്തിക്കുന്നവർ . നമുക്ക് അവർക്കുവേണ്ടി പ്രാർത്ഥിച്ചുകൊണ്ട് അകലം പാലിച്ചു ജാഗ്രത കാണിക്കാം


മാളവിക എസ് എസ്
4 A ആർ. സി. എൽ. പി. എസ് കീഴാറൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം