എ.എം.എൽ..പി.എസ് .നീരോൽപലം/അക്ഷരവൃക്ഷം/ പരിസ്ഥിതി

00:16, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ..പി.എസ് .നീരോൽപലം/അക്ഷരവൃക്ഷം/ പരിസ്ഥിതി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([ത...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി

"ഇന്ന് നാം നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് പരിസ്ഥിതി പ്രശ്നം "


നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കൽ നാം ഓരോരുത്തരുടെയും കടമയാണ്. പരിസ്ഥിതിയെ നാം സ്നേഹിക്കണം. ഇന്ന് നമ്മുടെ പരിസ്ഥിതിയുടെ അവസ്ഥ യോർത്ത് നാം ദുഃഖിക്കുന്നു. നമ്മുടെ പരിസ്ഥിതിയെ മലിനമാക്കുന്നത് നാം ഓരോരുത്തരും തന്നെയാണ്. നാടിന്റെ മഹത്വം നാം മനസ്സിലാക്കണം. വൃത്തിയില്ലാതെ കിടക്കുന്ന നമ്മുടെ പരിസ്ഥിതിയെ ശുചിത്വമാക്കേണ്ടത് നമ്മൾ തന്നെയാണ്. പല തരത്തിലുള്ള പരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ട്. ചപ്പുചവറുകൾ കൂടി കിടക്കുന്ന മാലിന്യ കൂമ്പാരങ്ങൾ ഇത് മൂലം നമുക്ക് ഒരു പാട് രോഗങ്ങൾ ഉണ്ടായിത്തീരുന്നുണ്ട്. മരങ്ങളെ എല്ലാം നമ്മൾ വെട്ടി നശിപ്പിക്കുന്നു. ഒഴുകി പോകുന്ന പുഴയിലേക്ക് മാലിന്യങ്ങളും മലിന ജലങ്ങളും നാം മനപ്പൂർവ്വം ഒഴുക്കി വിട്ട് നമ്മുടെ നദീ താകങ്ങളെയും പുഴകളെയും നാം തന്നെ നശിപ്പിക്കുന്നു. ഓർക്കുക " നമ്മുടെ പുതു തലമുറക്ക് ദോഷം വരുത്തി തീർക്കുകയാണ് നാം ചെയ്യുന്നത് " നമ്മുടെ മുൻ തലമുറകൾ നമുക്ക് വേണ്ടി നമ്മുടെ പരിസ്ഥിതിയെ സംരക്ഷിച്ചത് പോലെ അടുത്ത തലമുറക്ക് വേണ്ടി നമുക്കും ഒരു മയോടെ കൈ കോർക്കാം...മുന്നേറാം.....

ഫാത്തിമ സനിയ്യ. കെ.ടി
3 A എ.എം.എൽ..പി.എസ് .നീരോൽപലം
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം