ഒഴുകുന്ന പുഴയുടെ ചലനം അറ്റെന്ന പോൽ,
വിചനമായി തെരുവുകൾ ഇന്നും തുടരവേ,
ഇനിയും നിലയ്ക്കാത്ത
ജീവനും ഏന്തിനാം ,
ആലയങ്ങളിൽ ആശ്രയം കൊള്ളുന്നു .
സുഖസമൃദ്ധിയിൽ മർത്യർ ഉള്ളഴിഞ്ഞു ആറാടാവേ,
സുഖസമൃദ്ധിയിൽ ത്യജിച്ച മർത്യരെ നാം കാണുന്നു,
എരിവെയിലിൽ പൊരിഞ്ഞിതാ പോലീസ്കാരുടെ ,
അതികഠിനമാം പ്രയത്‌നങ്ങൾ ചൊരിയുന്നു.
"ലോക്ക് " എന്ന വാക്കിനെ പ്രാവർത്തികമാകിയ ,
നമ്മുടെ നാടിന്നു അഭിമാന പുളകമായി,
വാർത്തകൾ കാണാൻ തുടിക്കുന്ന മനസിന്നു,
വാർത്തകൾ കണ്ട് ഭയന്നു വിറയ്ക്കുന്നു .
ഒന്നായി ലോകം വലയങൾ സൃഷ്ടിച്ചു,
മഹാമാരിയെ തുരതുവാൻ ശ്രമികവേ ,
അകലെ ജ്വലിക്കുന്ന ജ്വാലയിൽ മർത്യർ ,
ഇന്നു എറിഞ്ഞു തീരുന്നു.
അതികഠിനമായി പോരാടുന്ന ലോകരെ,
നാം തലകുമ്പിട്ടു നിൽക്കേണ്ട വേളയിൽ,
അതിരുകൾ ലംഘിച്ച് മറികടക്കവെ ലോകർക്ക് ,
അഹം ഭാവം ഇന്നും മനസ്സിൽ കുമിയുന്നു.