എ.എം.എൽ.പി.സ്കൂൾ തലക്കടത്തൂർ/അക്ഷരവൃക്ഷം/ ഉരലിന്റെ ആത്മകഥ
ഉരലിന്റെ ആത്മകഥ ഞാനാണ് ഉരൽ. എന്നെ മരംകൊണ്ടു കരിങ്കല്ലു കൊണ്ടുമാണ് നിർമ്മിച്ചത്. പണ്ട് കാലത്ത് എന്നെക്കൊണ്ട് വളരെ ഉപകാരമായിരുന്നു. പണ്ടുകാലത്തെ ആളുകൾ എന്നെ സ്നേഹത്തോടെയാണ് നോക്കിക്കണ്ടിരുന്നത്. മില്ലുകൾ മിക്സുകൾ എന്നിവ ധാരാളമായി അതോടെ ഞാൻ അപ്രതീക്ഷമായി. ഇപ്പോൾ എന്നെ എല്ലാവർക്കും ഭാരമായി. ഇപ്പോഴത്തെ ആളുകളുടെ ഉപദ്രവം സഹിക്കാൻ വയ്യാതായി. സ്നേഹിക്കുന്ന ആളുകൾ ഈ ഭൂമിയിൽ ഇല്ലാതായി. അത് ആലോചിക്കുമ്പോൾ എനിക്ക് ഇന്ന് സങ്കടമാണ്. പോയി ഞാൻ ചില വീടുകളിൽ ഉപയോഗമില്ലാതെ മഴയും വെയിലും കൊണ്ട് കിടക്കുകയാണ്. ഇനിയുള്ള ഒരു വീട്ടിലും എന്നെ കാണില്ല. ഇതാണ് എന്റെ ഇപ്പോഴത്തെ അവസ്ഥ ഇനിയുള്ള കാലം ഇതിലും കഷ്ടം. കഴിഞ്ഞു പോയ സ്നേഹം ഞാൻ പ്രതീക്ഷിക്കുന്നില്ല.
ഇതാണ് എനിക്ക് സങ്കടത്തോടെ പറയാനുള്ളത്.
|