എ.എം.എൽ.പി.സ്കൂൾ ചിലവിൽ വെസ്റ്റ്/അക്ഷരവൃക്ഷം/സൂക്ഷിക്കണം ഈ വൈറസിനെ
സൂക്ഷിക്കണം ഈ വൈറസിനെ
പപ്പു :- മുത്തു നീ കളിയ്ക്കാൻ ഇല്ലേ ? മുത്തു :-പപ്പു നീ അപ്പോൾ ഒന്നും അറിഞ്ഞില്ലേ !? പപ്പു :- എന്തുപറ്റി ? മുത്തു:- കൊറോണ എന്ന ഒരു മാരക രോഗം ചൈനയിലും ഇറ്റലിയിലും അമേരിക്കയിലും നമ്മുടെ രാജ്യത്തും പടർന്നു പിടിക്കുന്നു.നീ വേഗം വീട്ടിൽ പോകാൻ നോക്ക് , എത്തിയാൽ ഉടനെ സാനിറ്റയിസറോ ഹാൻഡ് വാഷോ സോപ്പോ ഉപയോഗിച്ച് കൈ ഉരച്ചു വൃത്തിയായി കഴുകണം .എവിടെ പോകുമ്പോഴും മാസ്ക് ധരിക്കണം .അത്യാവശ്യകാര്യങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാവു , അതും കുട്ടികളോ പ്രായമായവരോ പുറത്തിറങ്ങാൻ പാടില്ലാ.എപ്പോഴും കൈ കഴുകണം , വീടും പരിസരവും വൃത്തിയാക്കി വെക്കണം.ഇതൊക്കെ നീ നിന്റെ അമ്മയോടും അച്ഛനോടും വീട്ടുകാരോടും പറയണം .ഇതുപോലെ എല്ലാവരും ശ്രദ്ധിച്ചാൽ നമ്മുടെ രാജ്യത്തു നിന്നും കൊറോണ എന്ന ഈ മഹാമാരിയെ ഇല്ലാതാക്കാൻ സാധിക്കും.വേഗം വീട്ടിലേക്ക് പോകൂ . ഞാൻ പറഞ്ഞതെല്ലാം ഓർമ ഉണ്ടല്ലോ. പപ്പു : - ഞങ്ങൾ വീട്ടിൽ തന്നെ ഇരിക്കും . പറ്റുന്നവർക് ഓക്കേ ഈ കാര്യങ്ങൾ പറഞ്ഞുകൊടുക്കും . നമ്മൾ വേണം നമ്മുടെ നാടിനെ രക്ഷിക്കാൻ മുത്തു :- ഭയം അല്ലാ ജാഗ്രത ആണ് വേണ്ടത് .
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ |