എൽ പി എസ്സ് കോവിലൂർ/അക്ഷരവൃക്ഷം/പ്രത്യാശിക്കാം

18:41, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thomasmdavid (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രത്യാശിക്കാം

നാട് ഭയന്നു നഗരം ഭയന്നു
രാജ്യം ഭയന്നു ലോകവും ഭയന്നു
ലോകത്തെ വിറപ്പിച്ച
അദൃശ്യനാം ഭീകരനെ
നേരിടണം നമുക്ക് ഒരുമിച്ച്
നേരിടാം ആ മഹാമാരിയെ
വീട്ടിലിരിക്കാം കൂട്ടരേ
യാത്രകളെല്ലാം ഒഴിവാക്കാം
ആവശ്യങ്ങൾ നിറവേറ്റാനായ്
ജാഗ്രതയോടെ പുറത്തിറങ്ങാം
കരുതലോടെ ജാഗ്രതയോടെ
നേരിടാം നമുക്കാ ഭീകരനെ
ഭയമെല്ലാം ഒഴിവാക്കി
ഒറ്റക്കെട്ടായി ഒരു മനസ്സോടെ
കൊറോണയ്ക്കെതിരെ പോരാടാം
നല്ലൊരു നാളേക്കായി
പ്രത്യാശിക്കാം പ്രാർഥിക്കാം

അലോണ ഷിബു
2 A എൽ.പി.എസ് കോവില്ലൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Thomasmdavid തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത