എ.എം.യൂ.പി.എസ്‌ ,അയിരൂർ/അക്ഷരവൃക്ഷം/ എന്റെ പ്രണയം

18:34, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 173870 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=എന്റെ പ്രണയം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ പ്രണയം

കവിതയോടാണെന്റെ പ്രണയം.
കവിതയിലാണെന്റെ ഹൃദയം.
മഴപോലെ പെയ്തു നീ നിന്നിടേണം.
പുഴപോലെ എന്നിലൊഴുകിടേണം.

ഒരു പൂവിൻ ഗന്ധമായ് തീർന്നിടേണം.
ഒരു പാട്ടിൻ ഈണമായ് വന്നിടേണം.
ശലഭമായ് ഒന്നുപറന്നുയരാൻ
ഒരുവഴികാട്ടുക നീ കവിതേ.

വെയിലിൽ തണലാകൂ നീയുംഞാനാ-
കുയിലിന്റെ നാദമായ്‌ മാറാം.
വയലിന്നിളം കതിരാകൂ എന്നിലെ-
വയൽക്കിളിക്കാശ്വാസ ഗീതമാകൂ.

കാറ്റിലൂടെന്നിൽ പറന്നിറങ്ങൂ സഖീ...
എന്നുമെൻ ചങ്ങാതി പ്രാവായിടൂ.
മയങ്ങുമ്പോഴെന്നോടു ചേർന്നിടേണം.
ഉണരുമ്പോഴേന്നിൽ തുളുമ്പിടേണം.

എൻപ്രണയ പുഷ്പമായ് പൂവാടികേ...
എന്നും സുഗന്ധം ചൊരിഞ്ഞിടേണം.
എൻപ്രിയ തോഴിയായ് എപ്പോഴും നീ
ആത്മാവിനുള്ളിൽ കുടികൊള്ളണം.

അപർണ്ണ രാജ്
6 A എ.എം.യൂ.പി.എസ്‌ ,അയിരൂർ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത