ജി.എച്ച്. എസ്.എസ്. കക്കാട്ട്/അക്ഷരവൃക്ഷം/കോവിഡ് 19

17:14, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Subhashthrissur (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് 19

കോവിഡ് എന്ന് മഹാമാരി
എന്നും നീയൊരു കൊലയാളി
ലോകം നിന്നു വിറക്കുന്നൂ
പ്രാണൻ കൊയ്തു നീ ജയിക്കുന്നു.
ചന്ദ്രനിൽ ചെന്ന മനുഷ്യ ശാസ്ത്രം
ലോകം നശിപ്പിക്കാൻ ശക്തിയുള്ള
ബോംബുകൾ കൈവശമുള്ള ജന്മം
കണ്ണിൽ പെടുന്ന നിന്റെ മുന്നിൽ
കേവലം നിസ്സാരമെന്ന കാര്യം
നമ്മൾ മനസ്സിലാക്കുന്ന സത്യം.
മാറുന്നു നമ്മുടെ ജീവിതരീതി
മാറ്റുന്നു നമ്മുടെ ഭക്ഷണരീതിയെ
ചൂഷണം ചെയ്യുന്നു നമ്മൾ പ്രകൃതിയെ
മനുഷ്യരാശിക്ക് മേൽ പ്രകൃതി തൻ ശാപമായി.
നാശം വിതയ്ക്കും കൊലയാളി പിറക്കും
സമ്പന്നരെന്നോ ദരിദ്രരെന്നോ
വ്യത്യാസമില്ലാതെ നിന്റെ മുന്നിൽ
മുട്ടുമടക്കി നിന്നിടുന്നൂ ജനം.
മൃത്യു എടുത്തു നീ കളി തുടരുന്നു
കോവിഡ് എന്നൊരു മഹാമാരി
മനുഷ്യരാശിക്കൊരു ചോദ്യചിഹ്നം.

നിയതി കൃഷ്ണ
7ഡി ജി എച്ച് എസ്സ് കക്കാട്ട്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത