സംവാദം:ഗവ. യു പി എസ് കരുമം/അക്ഷരവൃക്ഷം/വൈറസ്

16:58, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhaykallar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


മനുഷ്യൻ

എല്ലാത്തിനും വലിയവൻ മനുഷ്യൻ അല്ലോ മനുഷ്യനിൽ വലിയവൻ മണ്ണിലുണ്ടോ
ചന്ദ്രനും സൂര്യനും താരാഗണങ്ങളും മനുഷ്യൻറെ കയ്യിലെ പാവയല്ലോ
കാലങ്ങൾ എത്ര മുന്നോട്ടു പോയാലും
 മനുഷ്യൻറെ ബുദ്ധിയും മുന്നോട്ടല്ലോ
വിരൽ ഒന്നമർത്തിയാൽ തകരുന്നു നാടുകൾ നിമിഷങ്ങൾ കൊണ്ട് അവർ ലോകം കറങ്ങുന്നു ഈ ലോകവും മറു ലോകങ്ങളും കാണുന്നത് അത്രയും എന്റേത് മാത്രം എന്ന് അഹന്തയിൽ വാഴുന്നു
എല്ലാം ഉണ്ടെന്ന് പറയുന്നു എപ്പോളും ഒന്നും ഇല്ലാത്തവൻ ആണ്‌ എന്ന് അറിയുന്നു
കണ്ണിനു പോലും കാണാൻ കഴിയില്ലെങ്കിലും
കൊല്ലുന്നു നമ്മേ ദിനവും ഈ വൈറസ്
ഒന്നിച്ചു നിന്നിടാം ഒന്നിച്ച് പോരാടാം
പോകുവാൻ ഉണ്ട് നമ്മൾ ഒരുപാട് മുന്നോട്ട് കരുതുവാൻ ഉണ്ട് നാം ഇനിയുള്ള നാളേക്ക് വൃത്തിയായി ശുചിയായി സ്നേഹമായി നിന്നിടാം
 

കിരൺ സുനിൽ
7A ഗവ. യു പി എസ് കരുമം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത

"ഗവ. യു പി എസ് കരുമം/അക്ഷരവൃക്ഷം/വൈറസ്" താളിലേക്ക് മടങ്ങുക.