എൽ പി എസ്സ് കോവിലൂർ/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാവിപത്ത്
കൊറോണ എന്ന മഹാവിപത്ത്
നമ്മൾ നേരിടുന്ന ഇന്നത്തെ പ്രധാന പ്രശ്നം കൊറോണ എന്ന മഹാവിപത്താണ്. ഈ മാരകമായ വൈറസിനെ നേരിടാൻ നമുക്ക് ചെയ്യാനുള്ളത് കഴിയുന്നതും പുറത്തിറങ്ങാതെ വീട്ടിൽതന്നെ ഇരിക്കുക. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിക്കുക. കൈകൾ ഇടയ്ക്കിടെ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകുക. സാമൂഹിക അകലം പാലിക്കുക. പൊതുസ്ഥലത്ത് ആളുകളുമായി ഒരു മീറ്റർ അകലം പാലിക്കുക. ധാരാളം വെള്ളം കുടിക്കുക. രോഗപ്രതിരോധ ശേഷി കൂട്ടാനുള്ള ഭക്ഷണം കഴിക്കുക. കൃഷി പോലുള്ള കാര്യങ്ങൾ ചെയ്ത് മാനസികോല്ലാസം നേടുക. ഈ അവസരത്തിൽ നമ്മുടെ ജീവനുവേണ്ടി പോരാടുന്ന ആരോഗ്യ പ്രവർത്തകർക്കും നിയമപാലകർക്കും നമ്മുടെ ഗവൺമെന്റിനും നന്ദി രേഖപ്പെടുത്താം. എല്ലാവർക്കും വേണ്ടി നമുക്ക് പ്രാർഥിക്കാം.
|