എസ്.എൻ.യു.പി.സ്കൂൾ നന്നമ്പ്ര/അക്ഷരവൃക്ഷം/ഈച്ചയും പൂമ്പാറ്റയും

14:29, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Snupsnannambra (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഈച്ചയും പൂമ്പാറ്റയും <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഈച്ചയും പൂമ്പാറ്റയും
ചീഞ്ഞ് നാറുന്ന സ്ഥലത്തേക്കാണോ പോകുന്നത് അവിടെ എലിയോ പൂച്ചയോ ചത്ത് ചീഞ്ഞ് നാറുന്നുണ്ട്.ആളുകൾ മൂക്കുപൊത്തുന്നത് കണ്ട്. ചങ്ങാതി ഇന്ന് എന്നോടോപ്പം വരൂ പൂന്തോട്ടത്തിൽ പോകാം. അവിടെ പൂക്കളും കൊച്ചുകുട്ടികളും ഉണ്ടാവും. കുറച്ച് സമയം അവിടെ ചിലവഴിക്കാം എന്തു രസമായിരിക്കുമെന്നോ പൂമ്പാറ്റ പറഞ്ഞു. ഞാനില്ല ചങ്ങാതി എന്നെ ആർക്കും ഇഷ്ടമല്ല എന്നെ കണ്ടാൽ അവർ തല്ലി കൊല്ലും നിന്നയാണ് എല്ലാവർക്കും ഇഷ്ടം ഈച്ച സങ്കടത്തോടെ പറഞ്ഞു. അതെനിക്കറിയാമായിരുന്നു നമ്മൾ എവിടെ പോകുന്നു എന്തു ചെയ്യുന്നു ആരൊക്കെയാണ് കൂട്ട് എന്നൊക്കെ ആളുകൾ ശ്രദ്ധിക്കാറുണ്ട്. ഓരോരുത്തരും നമ്മെ വിലയിരുത്തുന്നത്. ഞാനും നിന്നെ ശ്രദ്ധിച്ചിട്ടുണ്ട്. എവിടെ വൃത്തികേടുണ്ടോ അവിടെ നീയുണ്ട്. വൃത്തികേടാണ് നിനക്കിഷ്ടം ജനങ്ങളെ ദ്രോഹിക്കാനും നീ കൂട്ടുനിൽക്കും                                                 
സാധിക.കെ
5.B എസ്.എൻ.യു.പി.സ്കൂൾ നന്നമ്പ്ര
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ