ആശുപത്രി എന്നു കേൾക്കുമ്പോൾ തന്നെ എനിക്ക് പേടിയായിരുന്നു. ഭയം വേണ്ട ജാഗ്രത മതി എന്നു പറയുമ്പോഴും ഉള്ളിൽ കുടുങ്ങിയ ഭയം മാറുന്നില്ല. എവിടെ നോക്കിയാലും ആ കെ തുണികൊണ്ട് മൂടിയ രൂപങ്ങൾ. ഗ്ലൂക്കോസ് കുപ്പികൾ, ഫിനോയിലിൻ്റെ മണം . ആരുടെയൊക്കെയോ തേങ്ങലുകൾ - അവിടെ നിന്നും ഓടിപ്പോകാൻ എനിക്ക് തോന്നി. കുറെ ദിവസങ്ങൾ കഴിഞ്ഞു.ആരോഗ്യ പ്രവർത്തകരുടെ ഉപദേശം, അവരുടെ സാന്ത്വനം, സമർപ്പണം ഇവ എന്നെ പുതിയ ആളാക്കി മാറ്റി . ആശുപത്രി വിടാറായി. അപ്പോഴേക്കും ആ നിറം മങ്ങിയ ചുമരുകളേയും ഫിനോയിലിൻ്റെ മണത്തേയും ഞാനിഷ്ടപ്പെട്ടു തുടങ്ങിയിരുന്നു.