എൽ പി എസ്സ് കോവിലൂർ/അക്ഷരവൃക്ഷം/എന്റെ കണ്ണീർ

07:29, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ കണ്ണീർ

കൊറോണ വൈറസ് കാരണം ഒരുപാട് പേർക്ക് പല ബുദ്ധിമുട്ടുകളും ഉണ്ടായിട്ടുണ്ട്. എന്റെ നാട്ടിൽ ഒരു പാവപ്പെട്ട കുടുംബം ഉണ്ട്. അവരെക്കുറിച്ച് ഓർക്കുമ്പോൾ എനിക്ക് നല്ല വിഷമമുണ്ട്. എന്റെ കണ്ണുകൾ ഇപ്പോൾ നിറയുന്നുണ്ട്. ആ വീട്ടിൽ മൂന്ന് പേരാണ് ഉള്ളത്. ഉമ്മ, ബാപ്പ,അവരുടെ മകൻ. ബാപ്പയ്ക്ക് ജോലിക്കൊന്നും പോകാൻ പറ്റില്ല. ഒരു കാൽ മുറിച്ചതാണ്. മകൻ ബുദ്ധിമാന്ദ്യമുള്ള ഒരു കുട്ടിയാണ്. സംസാരിക്കാനും നടക്കാനും കഴിയില്ല. രണ്ടുപേരും വീൽചെയറിലാണ്. രാവിലെ ആകുമ്പോൾ ഉമ്മ രണ്ടുപേരെയും ജംഗ്ഷനിൽ കൊണ്ടുവന്നിരുത്തും. ആരെങ്കിലും കൊടുക്കുന്ന കാശ് കൊണ്ടാണ് അവർ ജീവിച്ചിരുന്നത്. ഇപ്പോൾ അവർ എങ്ങനെയായിരിക്കും ഓരോദിവസം കഴിയുന്നത്? ആരെങ്കിലും അവരെ സഹായിക്കുന്നുണ്ടാകുമോ? മരുന്നുകൾ വാങ്ങാൻ അവരുടെ കയ്യിൽ പണം കാണുമോ? എന്നൊക്കെ ഓർക്കുമ്പോൾ തളർച്ച പോലെ വരുന്നുണ്ട്. അവരെ പോലെ എത്രയോ ആളുകൾ നമ്മുടെ രാജ്യത്ത് കാണുമല്ലേ? അതുകൊണ്ട് നമുക്ക് ഒരുമിച്ച് പ്രാർത്ഥിക്കാം.. കൊറോണ ഈ ലോകം വിട്ടു പോകാൻ...

ഫർഹ മഹസിൻ.എ.എസ്
1 A എൽ.പി.എസ് കോവില്ലൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം