സെന്റ് മേരീസ്.ഗേൾസ് എച്ച് എസ്സ്.എസ്സ് പാലാ/അക്ഷരവൃക്ഷം/രോഗപ്രതിരോധം

07:03, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗപ്രതിരോധം
ഇപ്പോൾ നമ്മുടെ ലോകത്തെ കാർന്നു തിന്നു കൊണ്ടിരിക്കുകയാണ് കൊറോണ എന്ന വൈറസ്. ഇത് കോവിഡ് 19 എന്നും അറിയപ്പെടുന്നു. ചൈനയിലെ വുഹാനിൽ 61 വയസ്സുള്ള വ്യക്തിക്കാണ് ലോകത്ത് ആദ്യമായി കൊറോണ സ്ഥിരീകരിച്ചത്. കേരളത്തിൽ ആദ്യമായി കോവിഡ് സ്ഥിരീകരിച്ചത് ചൈനയിലെ വുഹാനിൽ പഠിക്കുന്ന തൃശൂർ സ്വദേശിക്കാണ്.
കൊറോണ മൂലം അവിശ്യ സാധനങ്ങൾ പോലും വാങ്ങാൻ കഴിയാത്ത അവസ്ഥയാണ്. രോഗപടർച്ചയുടെ കുറവിനു വേണ്ടി പ്രധാന മന്ത്രി നരേന്ദ്ര മോദി മാർച്ച്‌ 24 മുതൽ ഇന്ത്യ മുഴുവൻ പൂർണ ലോക്ക് ഡോൺ നിർദേശിച്ചു. രോഗം കുറഞ്ഞ സ്ഥലങ്ങളിൽ നേരിയ ഇളവുകൾ സർക്കാർ അനുവദിച്ചിട്ടുണ്ട്. ആവശ്യമില്ലാതെ പുറത്തിറങ്ങുന്നവരെ പോലീസ് രോഗം പടർത്താൻ ശ്രമിച്ചെന്ന പേരിൽ കേസ് എടുക്കും. സത്യവാങ്ങുമൂലം എഴുതി പോലീസ് ഉദ്യോഗസ്ഥരെ കാണിച്ചു അവരുടെ അനുവാദം ലഭിക്കാതെ നമുക്ക് എങ്ങും പോകാൻ സാധിക്കില്ല. അത്യാവശ്യ കാര്യത്തിനല്ലെങ്കിൽ നമ്മളെ തിരിച്ചു വിടുകയോ കർശന നടപടികൾ സ്വീകരിക്കുകയോ ചെയ്യും. ഈ അവസ്ഥയിൽ മാസ്ക് ഇല്ലാതെ പുറത്തിറങ്ങുന്നവർക്കെതിരെയും പോലീസ് കേസെടുക്കും. നമ്മുടെ സ്രവങ്ങൾ മറ്റുള്ളവരിലേക്കും മറ്റുള്ളവരുടെ സ്രവങ്ങൾ നമ്മളിലേക്കും പ്രവേശിക്കാതിരിക്കാനാണ് നാം മാസ്ക് ഉപയോഗിക്കുന്നത്. മാസ്ക് ഉപയോഗിക്കാതിരുന്നാൽ പിഴ അടക്കേണ്ടതായി വരും.
ലോക്ക് ഡോൺ കാലത്ത് മുഴുവൻ സമയവും ടീവി കണ്ടുകൊണ്ടായിരിക്കും നമ്മൾ ചിലവഴിക്കുക. പക്ഷേ, അത് നമ്മളുടെ കണ്ണിനും ബുദ്ധിക്കും കേടാണ്. അത് കൊണ്ട് വീട്ടു പരിസരത്ത് കൃഷി ചെയ്യുക, വീടും പരിസരവും വൃത്തിയാകുക, നമ്മുടെ കഴിവ് വികസിപ്പിച്ചെടുക്കുക തുടങ്ങിയവ ചെയ്യുക.
പനി, കടുത്ത ചുമ, ശ്വാസതടസ്സം, ക്ഷീണം തുടങ്ങിയവയാണ് കോറോണയുടെ ലക്ഷണങ്ങൾ. ഈ ലക്ഷണങ്ങൾ ഉള്ളവർ ആരോഗ്യ പ്രവർത്തകരെ വിവരം അറിയിക്കണം. സർക്കാർ പറയുന്ന നിർദേശങ്ങൾ പാലിക്കുക എന്നതാണ് നമുക്ക് ചെയ്യാൻ പറ്റുന്ന ഏറ്റവും വലിയ കാര്യം. കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകുക. കഴിവതും പുറത്തിറങ്ങാതിരിക്കുക. പുറത്തിറങ്ങേണ്ടി വന്നാൽ മാസ്ക് ധരിക്കുക. ഉപയോഗ ശേഷം മാസ്ക് പൊതുസ്ഥലങ്ങളിൽ ഇടാതെ നശിപ്പിച്ചു കളയുക. പൊതുസ്ഥലങ്ങളിൽ തുപ്പരുത്. കൈകൾ കൊണ്ട് കണ്ണിലും മൂക്കിലും വായിലും സ്പർശിക്കാതിരിക്കുക. വ്യാജ സന്ദേശങ്ങൾ പ്രചരി പ്പിക്കാതിരിക്കുക. വിദേശത്ത് നിന്ന് വരുന്നവർ സ്വയം ക്വാറന്റീനിൽ പ്രവേശിക്കുക. വെള്ളം ധാരാളം കുടിക്കുക. മറ്റുള്ളവരുമായി ഒരു മീറ്റർ ദൂരമെങ്കിലും അകലം പാലിക്കുക. ഹസ്തദാനവും കെട്ടിപിടിക്കലും ഒഴിവാക്കുക., പകരം വന്ദനം കൊണ്ട് അഭിവാദനം ചെയ്യുക.രോഗബാധിതരെ വേദനിപ്പിക്കും വിധം പെരുമാറാതിരിക്കുക. അവരോടു കാരുണ്യ പൂർവ്വം പെരുമാറുക.
നമുക്ക് വേണ്ടി രാവും പകലും ഇല്ലാതെ കഷ്ടപെടുന്ന എല്ലാ ആരോഗ്യ പ്രവർത്തകർക്കും പോലീസ് ഉദ്യോഗസ്ഥർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി. പ്രളയവും നിപ്പായും മറ്റും നമ്മൾ ഒരുമിച്ചു നേരിട്ടതു പോലെ കൊറോണയെയും നമ്മൾ ഒരുമിച്ചു നേരിടും. കൈകൾ ചേർത്ത് പിടിച്ചല്ല, പകരം മനസ്സുകൾ തമ്മിൽ ചേർത്ത് പിടിച്ചു നമ്മൾ കൊറോണയെ തോല്പ്പിക്കും.
കാതറിൻ അന്ന ജോഷി
6 B സെന്റ് മേരീസ് ജി എച്ച് എസ് എസ് പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം