ഇ വി യു പി എസ് തോന്നക്കൽ/അക്ഷരവൃക്ഷം/അതിജീവനം
അതിജീവനം
ശുചിത്വം നമ്മുടെ ജീവിതത്തിന്റെ ഒരു ഭാഗമാണ്. ആരോഗ്യം, വൃത്തി, ശുദ്ധി എന്നിവ ഉപയോഗിക്കുന്ന സന്ദർഭത്തിൽ അതേ അർത്ഥത്തിൽ ശുചിത്വം എന്ന വാക്ക് ഉപയോഗിക്കുന്നു. വ്യക്തി ശുചിത്വം, ഗൃഹ ശുചിത്വം, പരിസര ശുചിത്വം, എന്നിവയാണ് ആരോഗ്യ ശുചിത്വത്തിന്റെ മുഖ്യ ഘടകങ്ങൾ. ആരോഗ്യ ശുചിത്വ പരിപാലനത്തിലെ പോരായ്മകളാണ് തൊണ്ണൂറു ശതമാനം രോഗങ്ങൾക്കും കാരണം. നിപ്പ, കൊറോണ തുടങ്ങിയ വൈറസുകൾ ഉദാഹരണങ്ങളാണ്. ചൈനയിലെ വുഹാൻ പ്രവിശ്യയിൽ നിന്നും വ്യാപിച്ച കൊറോണ വൈറസ് ഇന്ന് ലോകമാകെ പടർന്നു പിടിച്ചിരിക്കുന്നു. ഈ രോഗം പടരാൻ കാരണം അന്വേഷിക്കുകയാണ് ലോകം. ഈ സന്ദർഭത്തിൽ ശുചിത്വമില്ലായ്മ എന്ന പോലെ പരിസ്ഥിതി നാശത്തെയും നാം പ്രതിരോധിക്കണം. നാം കുന്ന് ഇടിക്കുന്നു, മരങ്ങൾ വെട്ടുന്നു, കുളം നികത്തുന്നു, ഇതെല്ലാം നാം പരിസ്ഥിതിയോടു ചെയ്യുന്ന ക്രൂരതയാണ്. ഒരു മരം മുറിച്ചാൽ അതിനു പകരം രണ്ടു മരങ്ങൾ നടണം. അല്ലാതെ പ്രകൃതിയെ നശിപ്പിച്ചാൽ മാത്രം പോര. മരമില്ലെങ്കിൽ വായു ഇല്ല. വായു ഇല്ലെങ്കിൽ മനുഷ്യനില്ല. മനുഷ്യനില്ലെങ്കിൽ ഇന്നു കാണുന്ന ഭൂമിയില്ല. വ്യക്തി എന്ന നിലക്ക് നാം പാലിക്കേണ്ട അനവധി ആരോഗ്യ ശീലങ്ങൾ കൃത്യമായി പാലിച്ചാൽ പകർച്ചാവ്യാധികൾ എന്ന പോലെ ജീവിതശൈലീ രോഗങ്ങളേയും അതിജീവിക്കാൻ നമുക്കു കഴിയും.'
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം |