എൽ പി എസ്സ് കോവിലൂർ/അക്ഷരവൃക്ഷം/ഭൂമി തെളിയുമ്പോൾ
ഭൂമി തെളിയുമ്പോൾ
ഹലോ കൂട്ടുകാരെ, എല്ലാവർക്കും സുഖം തന്നെയല്ലേ? കൊറോണ കാരണം പുറത്തിറങ്ങി കളിക്കാൻ പറ്റാതെ ഇരിക്കുകയാണെന്ന് എനിക്കറിയാം. ഇന്ന് കുറച്ച് ബുദ്ധിമുട്ട് സഹിച്ചാൽ പിന്നീട് നമുക്ക് സന്തോഷിക്കാം. കൂട്ടുകാരോട് ഞാൻ ഒരു രഹസ്യം പറയട്ടെ... ഇന്നലെ ഞാൻ നമ്മുടെ വീട്ടിലെ പൂന്തോട്ടത്തിലൂടെ നടക്കുമ്പോൾ ചിലർ സംസാരിക്കുന്നത് കേട്ടു. ആരൊക്കെയാണെന്ന് അറിയാമോ? ഒരു ദേശാടന പക്ഷിയും ഒരു കാക്കയും. എന്താണെന്ന് ഞാൻ ശ്രദ്ധിച്ചപ്പോൾ അവർ പറയുകയാണ്; ഈ കൊറോണ വന്നത് നന്നായെന്ന്, അപ്പോൾ എനിക്ക് അവരോട് ദേഷ്യം തോന്നി. അവർ വീണ്ടും പറയുകയാണ്; ഈ മനുഷ്യർ ഭൂമിയോടു ചെയ്ത ക്രൂരതയുടെ ഫലമാണിതെന്ന്. മനുഷ്യർ പരിസ്ഥിതിയെ മലിനമാക്കുകയും വനങ്ങൾ വെട്ടി നശിപ്പിക്കുകയും ചെയ്തത് കാരണം അവർക്ക് ശുദ്ധവായുവും താമസസ്ഥലവും നഷ്ടപ്പെട്ടത്രേ. കാക്ക പറയുകയാണ്; നദികളുടെ കാര്യം പറയാനേ പറ്റില്ല. അത്രയ്ക്ക് മലിനമാക്കിയിട്ടുണ്ട്. അവർ വീണ്ടും പറയുകയാണ്; ഇപ്പോൾ മനുഷ്യർ പുറത്തിറങ്ങാത്തതു കാരണം പ്രകൃതി പഴയ പച്ചപ്പ് കൊണ്ട് നിറഞ്ഞിരിക്കുന്നു. നദികൾ തെളിമയോടെ ഒഴുകുന്നു. ഇത് കേട്ട് ഞാൻ ലജ്ജിച്ചു തല താഴ്ത്തി.
|