ഗവൺമെന്റ് ഹൈസ്കൂൾ ചാല/അക്ഷരവൃക്ഷം/ അനുസരണ
അനുസരണ
ഒരിടത്തു ആരും തന്നെ ഇല്ലാത്ത ഒരുമുത്തശ്ശൻ ജീവിച്ചിരുന്നു. ആ മുത്തശ്ശൻ എല്ലാവരോടും നല്ലതായി പെരുമാറിയിരുന്നു. അതിനാൽ മിക്ക നാട്ടുകാർക്കും അയ്യാൾ ഉപദേശം നൽകുമായിരുന്നു ഒരു ദിവസം ആ മുത്തശ്ശന്റെ നാട്ടിൽ കൊറോണ എന്ന ഒരു തരം വൈറസ് അസുഖം പ്രത്യക്ഷപ്പെട്ടു. ആ മുത്തശ്ശൻ വാർത്തയിൽ കണ്ടത് പോലെ നാട്ടുകാരോട് കാര്യങ്ങൾ പറഞ്ഞു. നിങ്ങൾ എല്ലാവരും അടുത്ത് ഇടപഴകരുത്. വീട്ടിനുള്ളിൽ തന്നെ ഇരിക്കണം. എപ്പോഴും ശുചിത്വം പാലിക്കണം. കൈകൾ ഇടയ്ക്ക് വൃത്തിയായി കഴുകണം. ഇങ്ങനെ ഉപദേശിച്ചു.
കുറച്ചു ദിവസങ്ങൾ ക്ക് ശേഷം ഒരു നാട്ടുകാരന് കൊറോണ വൈറസ് പിടിപെട്ടു. മുത്തശ്ശന്റെ ഉപദേശം അപ്പോഴാണ് ആ മനുഷ്യൻ ഓർമിച്ചത്. അനുസരണ കേടിന്റെ ഫലമാണ് തനിക്ക് കിട്ടിയതെന്ന് ഓർത്ത് അയ്യാൾ വളരെ വിഷമിച്ചു...
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ |