പരീക്ഷ മാർച്ചിൽ കഴിയുന്നതും
കിനാവുകണ്ട് ഞാനുറങ്ങവേ
പല പല വാർത്തകൾ ഞാൻ കേട്ടിടുന്നു
അയൽ രാജ്യങ്ങളിൽ
വന്നൂ കൊറോണയെന്നോ
ഇതെന്തു സാധനം ഈ കോറോണ
അറിയാനൊട്ടുമേ ശ്രമിച്ചതില്ല
എന്നാലിന്നു ഞാനതെന്തന്നറിഞ്ഞിട്ടുന്നു
അതിൽ ആഘാതമെന്തെന്നറിഞ്ഞിട്ടുന്നു
അതിൽ വീര്യമെന്തെന്നറിഞ്ഞിട്ടുന്നു
അതിൻ തീവ്രതയിൽ ലോകം ലോകം നീറിടുന്നു
ഒരു വേള ഞാനതൊന്നോർത്തു പോയി
എന്നമ്മയോതിയ
പഴങ്കഥകൾ
രാമൻ തൻ വനവാസവും
മുഹമ്മദിൻ
ഊരുവിലക്കും
ശ്രീ യേശുവിൻ ഏകാന്തവാസവും
ക്വാറന്റെൻ പോലെയെന്നോർത്തു പോയി
ഒന്നിനും സമയമില്ലാത്ത നമ്മൾ
ഏകാന്തവാസം നയിച്ചിട്ടുന്നു
ഇതിഹാസ പാത്രങ്ങൾ ലോകം കീഴടക്കിയ പോൽ
നമ്മളും കൊറോണയെ കീഴടക്കും
അകലം പാലിച്ചുനാം നേടിട്ടും വിജയം