ഗവ. യു. പി. എസ് പൂവച്ചൽ/അക്ഷരവൃക്ഷം/ശുചിത്വവും പുതുതലമുറയും

17:30, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44355 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ശുചിത്വവും പുതുതലമുറയും <!-...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വവും പുതുതലമുറയും

വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷവും മാലിന്യം ഇല്ലാതിരിക്കുന്ന അവസ്ഥയാണ്ശുചിത്വം. അതുകൊണ്ട് വ്യക്തിശുചിത്വവും ഇതിൽ ഉൾപ്പെട്ടിരിക്കുന്നു. പരിസരശുചിത്വവും, ഗൃഹ ശുചിത്വവും ഇതിൽ ഉൾപ്പെട്ടിരിക്കുന്നു. വ്യക്തി ശുചിത്വം എന്നാൽ അനവധി ആരോഗ്യശീലങ്ങൾ ഉൾപ്പെട്ടതാണ്. അവ നന്നായി പാലിച്ചാൽ പല പകർച്ചവ്യാധികളും നമുക്ക് തടയാൻ കഴിയും. ആരോഗ്യ ശുചിത്വം നമുക്ക് വേണ്ട അത്യാ വശ്യ ഘടകമാണ്. അതിനുവേണ്ടി ഒത്തിരി കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കണം. ആഹാരത്തിന് മുൻപും ശേഷവും കയ്യും വായും ശുചി ആക്കുക, ദിവസവും രണ്ട് പ്രാവശ്യം കുളിക്കുക, വൃത്തിയുള്ള വസ്ത്രം ധരിക്കുക, സമീകൃത ആഹാരം കഴിക്കുക, ദിവസവും കുറഞ്ഞത് രണ്ടു ലീറ്റർ വെള്ളമെങ്കിലും കുടിക്കുക, വ്യായാമവും വിശ്രമവും ഉൾപ്പെടുത്തുക. ശുചിത്വമുള്ള വീടും ചുറ്റുപാടും ആണ് ഒരു ആരോഗ്യകരമായ ജീവിതത്തിന് അടിസ്ഥാനം .പരിസര ശുചിത്വക്കുറവ് എങ്ങനെ നമ്മുടെ ജീവിതത്തെ ബാധിക്കുന്നുവെന്നാൽ വീടിനു ചുറ്റും കെട്ടിക്കിടക്കുന്ന മലിനജലം തന്റെ കിണറിൽ എത്തി അതു മലിനമാകുന്നു. ചുറ്റുമുള്ള മലിനജലത്തിൽ കൊതുക് മുട്ടയിട്ടു പെരുകി പല രോഗങ്ങളും ഉണ്ടാകുന്നു. ഇതിൽ നിന്നും രക്ഷ നേടാൻ പരിസര ശുചിത്വം നമ്മൾ ശ്രദ്ധിക്കേണ്ടതാണ്. നിങ്ങൾ പരിസരത്തേക്കു നോക്കൂ എന്തുമാത്രം മാലിന്യങ്ങൾ ആണ് ചുറ്റും. പ്ലാസ്റ്റിക്കുകളും പഴകിയ ആഹാരസാധനങ്ങളും കൂടി നിറഞ്ഞു കിടപ്പുണ്ടാകും .പ്ലാസ്റ്റിക് കവറുകൾ കത്തിക്കുമ്പോൾ അതിൽ നിന്നും പുറത്തു വരുന്ന പുക കാൻസർ പോലുള്ള മാരക രോഗങ്ങൾ പിടിപെടാൻ കാരണമാകുന്നു. എന്നാൽ അതിനെ സംസ്കരിച്ച് ഉപയോഗപ്രദം ആക്കാൻ കഴിയും. നമ്മുടെ ജീവിതത്തിൽ പ്ലാസ്റ്റിക്കിനെ ഒഴിവാക്കിയാൽ നമുക്ക് പ്രകൃതിയെയും മനുഷ്യരെയും രക്ഷിക്കാൻ സാധിക്കും. ശുചിത്വവും സാമൂഹ്യബോധവും പൗരബോധവുമുള്ള ഒരു സമൂഹത്തിനു മാത്രമേ ആരോഗ്യമുള്ള ഒരു തലമുറയെ സൃഷ്ടിക്കാൻ കഴിയൂ.

ആഫിയ എസ്
5 C ഗവ. യു. പി.എസ്. പൂവച്ചൽ
കാട്ടാക്കട ഉപജില്ല
നെയ്യാറ്റിൻകര
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം