എ.എം.എൽ.പി.സ്കൂൾ ഇട്ടിലാക്കൽ/അക്ഷരവൃക്ഷം/ പരിസ്ഥിതി
പരിസ്ഥിതി
പ്രകൃതി അമ്മയാണ്.അമ്മയെ മലിനമാക്കി അപകടപ്പെടുത്തരുത്. പരിസ്ഥിതി സംരക്ഷണത്തിൻ്റെ പ്രാധാന്യം ഓർമ്മപ്പെടുത്താനാണ് ഐക്യരാഷ്ട്രസഭ1972 മുതൽ ജൂൺ 5 പരിസ്ഥിതി ദിനമായി ആചരിക്കാൻ തീരുമാനിച്ചത്. വനനശീകരണത്തിനെതിരെയും പരിസ്ഥിതി മലിനീകരണത്തിന് എതിരെയും പോരാടി പ്രകൃതിയുടെ സംതുലിതാവസ്ഥ നിലനിർത്തേണ്ടത് അത്യാവശ്യമാണ്. ഭൂമിയെ സുഗന്ധപൂരിതമാക്കി, ഹരിതാഭമാക്കി നമുക്ക് അടുത്ത തലമുറക്ക് കൈമാറാം. വയൽ നികത്തൽ, കുന്നിടിക്കൽ, ജലസ്രോതസ്സുകൾ മലിനമാക്കൽ എന്നിങ്ങനെയുള്ള മനുഷ്യൻ്റെ പ്രവർത്തനങ്ങൾ തന്നെയാണ് പരിസ്ഥിതിയെ നശിപ്പിക്കുന്നത്.ഈ ലോക്ക് ഡൗൺ കാലത്ത് മരങ്ങൾ വെച്ചുപിടിപ്പിച്ചും കൃഷിയെ പ്രോത്സാഹിപ്പിച്ചും വാഹനങ്ങൾ നിരത്തിലിറക്കി വായു മലിനീകരണം സൃഷ്ടിക്കാതെയും നമുക്ക് പ്രകൃതിയെ കൂടുതൽ സുന്ദരമാക്കാം. നല്ലൊരു നാളേക്കു വേണ്ടി പരിസ്ഥിതിയെ സംരക്ഷിക്കാം.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം |