ഹെൽപ്ഡെസ്ക്ക് പരിശീലനം മാതൃകാപേജ്
>
അല്ലയോ... മനുഷ്യ... നിങ്ങളേന്തിനിന്നെന്നേ ഭയന്നീടണം... ഞാൻ ഈ ഭൂമിയിലെ അതിഥി... നിങ്ങളുടെ പുതിയൊരു അതിഥി യാത്രയാണെനിക്ക് ഏറെ പ്രിയം... അതിൽ നിങ്ങളെ ചിലരെ ഞാനൊന്ന് തലോടി..... അതിൽ ചിലർ മണ്ണോട് ചേർന്നു... മറ്റുചിലർ ഇന്ന് തടവറയിലും... നിങ്ങളെ ഹൃത്തിൽ ഞാനൊരു മഹാമാരി നിങ്ങളെനിക്ക് ഭയത്താൽ ഇട്ടൊരു നാമം "കൊറോണ " നിങ്ങളെ ഉള്ളിലെ ഭയം ഞാനറിയുന്നു മനുഷ്യ..... കാരണം നിന്നിലെ അഹങ്കാരം ഇന്നെവിടെ ? നീച പ്രവർത്തികളും കൊല്ലും കൊലയും മെവിടെ ? ജാതിയും മതവും ഇന്നെവിടെ ? നിങ്ങൾ ഇന്നെത്ര ശാന്തരാണ് വിചനമായ തെരുവുകൾ നിശ്ചലമായ കലാലയങ്ങൾ എന്തിനേറെ പരസ്പര സംസാരവും സ്പർശനവും ആലിംഗനവുമില്ല ഇതെല്ലാം നിന്റെ ഭയത്തെ വിളിച്ചറിയിക്കുന്നു.... എന്നോട് നേരിടാൻ നിങ്ങൾക്ക് ആയുധങ്ങളില്ല. എന്നാലും നിന്റെ യുക്തിയെയും ജാഗ്രതയെയും ഞാൻ ഭയക്കുന്നു... അതാണ് നിങ്ങളുടെ വിജയവും.... നിങ്ങൾ ഈ ലോകത്തെ സ്വർഗ്ഗമാക്കിടുവിൻ അഹങ്കാരങ്ങളില്ലാത്ത നീച പ്രവർത്തികളില്ലാത്ത കൊല്ലും കൊലയും ഇല്ലാത്ത സ്വർഗ്ഗമാക്കിടുവിൻ... അന്ന് ഞാൻ പോകാം അതിഥിയായി വന്ന ഞാൻ അതിഥിയായി തന്നെ മടങ്ങാം....