എസ് എൻ എൽ പി എസ് വെൺമണി/അക്ഷരവൃക്ഷം/ശുഭദിനം

21:28, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 29216 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ശുഭദിനം<!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുഭദിനം

ഭൂമിതൻ നിറുകയിൽ വന്നുദിക്കുന്നു സൂര്യൻ
അന്ധകാരത്തിന്റെ തിരശ്ശീല മാറ്റുവാൻ
ലോകം ഉറങ്ങുന്നു മഹാമാരിതൻ പിടിയിൽ
മരണമഴപോലെ പൊലിയുന്നു ജീവൻ
ഇന്നറിയുന്നില്ല ജാതിഭേദമില്ലാത്ത മഹാവ്യാധി
ഭൗതിക സുഖങ്ങൾ തേടിയലയുന്നു മനുഷ്യൻ
ജീവന്റെ വിലയ്ക്കായ് കാത്തുനിൽക്കുന്നു
നഗരങ്ങൾ നാടുകൾ ഗ്രാമങ്ങളെയും തീർത്ത
പാതയോരങ്ങളെല്ലാം ജനസമുദ്രങ്ങളില്ലാ, ശൂന്യതമാത്രം
അമ്മതൻ ചിറകിനടിയിലൊളിക്കും കുഞ്ഞിക്കിളി-
പോലെ മനുഷ്യരെല്ലാം വീടുകൾക്കുള്ളിൽ പാർക്കുന്നു.
പാഞ്ഞടുക്കും മഹാവ്യാധിക്കെതിരെ പോരാടുവാൻ
വീണ്ടുമൊരു പുലരിക്കായ് നന്മയ്ക്കായ് പ്രാർത്ഥിക്കും
ദൈവകൃപയാൽ നിറയട്ടെ സമാധാനത്തിന്റെ ലോകം


 

മഹിദർ കെ ഹരീഷ്
4 A എസ് എൻ എൽ പി എസ് വെൺമണി
അറക്കുളം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത