10:53, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15006(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണയും ഒരു കൊച്ചു സെൽഫിയും...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പത്രത്തിൽ വാർത്ത വായിക്കുകയാണ് ഔസേപ്പ്.
60 വയസ്സിന് മുകളിലുള്ളവർക്ക് കൊറോണ വന്നാൽ മരിച്ചു പോകാനുള്ള സാധ്യതയുണ്ട് എന്ന് കേട്ടപ്പോൾ ഔസേപ്പ് സ്തംഭിച്ചുപോയി.പിന്നീട് തൻറെ അമ്മച്ചിയെ ഓർത്തു. കൊറോണ ടെസ്റ്റ് ചെയ്തപ്പോൾ ഫലം പോസിറ്റീവായ അമ്മച്ചി ഇപ്പോൾ ആശുപത്രിയിലാണ്. വായിച്ച വാർത്ത അനുസരിച്ച് 80 വയസ്സുള്ള അമ്മച്ചി തന്നെ വിട്ടുപോകാൻ സാധ്യതയേറെയാണ്. ഇന്നേക്ക് 20 ദിവസമായി അമ്മച്ചിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ട്. ഔസേപ്പിന് സങ്കടം അടക്കാനായില്ല. ഇതും വിചാരിച്ചു നിൽക്കുമ്പോൾ മുറ്റത്തേക്ക് ആംബുലൻസ് പാഞ്ഞു വരുന്നു.ഇത് കണ്ട് ഔസേപ്പ് നിലവിളിച്ചു പോയി. ഒപ്പം വീട്ടുകാരും. എന്നാൽ ഔസേപ്പിന്റെ അമ്മച്ചി ആംബുലൻസിൽ നിന്നും ചിരിച്ചുകൊണ്ട് ഇറങ്ങി വന്നു.അപ്പോൾ അമ്മച്ചി പറഞ്ഞു: എനിക്ക് രോഗം ഒക്കെ പോയി. എൻറെ മാലാഖ കുഞ്ഞുങ്ങൾ അതെ നമ്മുടെ നഴ്സുമാരും ഡോക്ടർമാരും അടങ്ങുന്ന ആരോഗ്യപ്രവർത്തകർ ഉള്ളപ്പോൾ ഞാൻ എന്തിനു പേടിക്കണം കൊച്ചന്മാരേ? പിന്നീട് ഒട്ടും സമയം കളയാതെ അമ്മച്ചി അവരോടൊപ്പം ഒരു സെൽഫി എടുത്ത് പതുക്കെ വീട്ടിലേക്കുള്ള നടക്കല്ലിലേക്ക് കയറി.