കുന്നുമ്മൽ യു പി എസ്/അക്ഷരവൃക്ഷം/ഇത് അതിജീവനത്തിന്റെ കാലം
ഇത് അതിജീവനത്തിന്റെ കാലം
നമുക്ക് എല്ലാവർക്കും അറിയാം നമ്മുടെ രാജ്യം ഒരു മഹാ മാരിയിൽ അകപ്പെട്ടിരിക്കുകയാണ്. ഇതിൽ നിന്നും മുക്തി നേടാൻ നാം നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യ മന്ത്രി ശൈലജ ടീച്ചറും അതു പോലെ നമുക്ക് വേണ്ടി രാപ്പകൽ കഷ്ടപ്പെടുന്ന നേഴ്സ്മാരുടെയും ഉദ്യോഗസ്ഥരുടെയും വാക്കുകൾ നാം അനുസരിച്ചാൽ ഈ കോവിഡ് -19 എന്ന വൈറസിനെ നമുക്കിവിടെ നിന്നും തുരത്താൻ സാധിക്കും. നമുക്ക് ഭയമല്ല വേണ്ടത് ജാഗ്രതയാണ്.
പണ്ട് നിപയും പ്രളയവും വന്നപ്പോൾ അതിനെ നേരിട്ടത് പോലെ ഇതിനെയും നേരിടാം എന്ന് എനിക്ക് പൂർണ്ണ വിശ്വാസം ഉണ്ട്. ഈ വൈറസിന്റെ പ്രധാനലക്ഷണങ്ങൾ ചുമ, പനി, ന്യുമോണിയ, ശ്വാസതടസം, ഛർദി, വയറിളക്കം തുടങ്ങിയവയാണ് ഈ രോഗം വന്ന് പതിനാലു ദിവസത്തിനുള്ളിൽ ഇതിന്റെ ലക്ഷണങ്ങൾ കാണാൻ തുടങ്ങും. ഇത് ഒരാളിൽ നിന്ന് മറ്റൊരാളിലേക്കു പടരുന്നത് അശ്രദ്ധ കൊണ്ട് മാത്രമാണ്. സാമൂഹിക അകലം പാലിച്ചു കൊണ്ട് മാത്രമേ ഈ മഹാമാരിയെ തുരത്താനാവൂ.ഇടയ്ക്കിടെ കൈകൾ സോപ്പുപയോഗിച്ചു കഴുകിയും മാസ്കുകൾ ധരിച്ചും
മറ്റുള്ളവരുമായുള്ള ഇടപെടലുകൾ കുറച്ചും നമുക്ക് കൊറോണയിൽ നിന്നും രക്ഷനേടാം...
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം |