ഗവ. യു പി എസ് പുത്തൂർ/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
ഇന്ന് ഏറ്റവും പ്രധാനപ്പെട്ട ഒരു വിഷയമാണ് ശുചിത്വം. അതിനെ കുറിച്ച് നാം കൂടുതൽ ചിന്തിക്കേണ്ടിയിരിക്കുന്നു. നമ്മുടെ ജീവിതത്തിൽ ശുചിത്വത്തിനു വളരെ പ്രാധാന്യമുണ്ട്. ശുചിത്വമില്ലായ്‌മ പല രോഗങ്ങൾക്കും കാരണമാകും.എപ്പോഴും വീടും പരിസരവും വൃത്തിയാക്കണം. ഈ കൊറോണ കാലത്ത് നാം വിദ്യാർത്ഥികൾ കൂടുതൽ ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടണം. നിയമങ്ങൾ പാലിച്ചുകൊണ്ട് നമ്മുടെ പരിസരം വൃത്തിയാക്കാം. കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം.ശരീരം, വസ്ത്രം, കുടിക്കുന്ന വെള്ളം , ഭക്ഷണം എല്ലാം ശുചിത്വം ഉണ്ടെന്നു ഉറപ്പു വരുത്തണം. ഇപ്രകാരം ശുചിത്വത്തിലൂടെ നമുക്ക് തീർച്ചയായും കൊറോണ എന്ന മഹാമാരിയെ അകറ്റി നിർത്താം.
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം |