ചെമ്പകശ്ശരി യു.പി.സ്കൂൾ പൂതകുളം/അക്ഷരവൃക്ഷം/കോവിട് പഠിപ്പിച്ച പാഠം

12:26, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shefeek100 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= കോവിട് പഠിപ്പിച്ച പാഠം <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിട് പഠിപ്പിച്ച പാഠം

കോവിഡ് 19പഠിച്ച പാഠം പ്രപഞ്ചസൃഷ്ടികളിൽ ശ്രേഷ്ടനെന്ന് അഹങ്കരിച്ചിരുന്ന മനുഷ്യൻ കേവലം സോപ്പുകളിൽ നശിച്ചുപോകുന്ന ഒരു അതിസൂഷ്മ ജീവിക്കു മുന്നിൽ അടിയറവ് പറയുന്ന ദയനീയവും അതേ സമയം ഭയാനകവുമായ ഒരു കാലഘട്ടത്തെയാണ് നാം ഇപ്പോൾ അഭിമുഖീകരിക്കുന്നത്.ഇതിനെ കോവിഡ് 19 കാലം എന്ന് വിശേഷിപ്പിക്കാം. ആരോഗ്യ ശാസ്ത്ര സാങ്കേതികരംഗങ്ങളിൽ നാം ഇതു വരെ ആർജിച്ച നേട്ടങ്ങൾ തികച്ചും അപ്രസക്തവും അപര്യാപ്തവും ആണ് ഈ സൂഷ്മ ജീവിക്ക് മുന്നിൽ.ഈ തിരിച്ചറിവ് നമ്മളിൽ ഉണ്ടാക്കിയ ഞെട്ടൽ കുറച്ചൊന്നുമല്ല. ചൈനയിലെ വുഹാൻ പ്രവിശ്യയിൽ ഉത്ഭവിച്ച ഈ വൈറസ് ബാധ ഭൂഗോളത്തിലെ മനുഷ്യവാസമുള്ള മിക്ക ദേശങ്ങളിലും എത്തിക്കഴിഞ്ഞു.ഈ വൈറസിന്റെ ഉത്ഭവം ശാസ്ത്രലോകം തേടിക്കൊണ്ടിരിക്കുന്നതേയുള്ളു. ഇവയെ നേരിടാനുള്ള ഔഷധം കണ്ടു പിടിക്കും എന്ന് നമുക്ക് പ്രത്യാശിക്കാം. അതേ സമയം ഇതുമൂലം നഷ്ടപ്പെട്ട മനുഷ്യ ജീവനുകളും സമ്പത്തും തിരിച്ചെടുക്കാനാവില്ല എന്ന ദു:ഖ സത്യം ഇതോടൊപ്പം നാം തിരിച്ചറിയുന്നു.ഇവയുടെ വ്യാപനം തടയാൻ പൊതുവേ അംഗീകരിക്കപ്പെടുന്നതും ഫലപ്രദവുമായ രീതി എല്ലാവരും അവരവരുടെ വീട്ടിൽ അന്യരുമായി സംസർഗ്ഗമില്ലാതെ കഴിയുക എന്നുള്ളതാണ്. നമ്മുടെ രാജ്യം മാർച്ച് 24 മുതൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് ഇക്കാരണത്താലാണ്. രോഗം വന്നിട്ട് ചികിത്സിക്കുന്നതല്ല രോഗം വരാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിക്കുന്നതാണ് പ്രധാനം. ഈ ലോക്ക് ഡൗൺ കാലം നമ്മെ കുറെ നല്ല കാര്യങ്ങൾ ചെയ്യാൻ പഠിപ്പിച്ചു എന്നുള്ളത് ഒരു നല്ല കാര്യം തന്നെയാണ്.കുടുംബത്തിലെ സന്തോഷം തിരിച്ച് പിടിക്കാനും ന മുക്ക് ഓരോത്തർക്കും പ്രകൃതിയിലേക്ക് മടങ്ങാനും ഈ ലോക്ക് ഡൗൺ കാലം കൊണ്ട് കഴിഞ്ഞു. എല്ലാം വെട്ടിപ്പിടിക്കാനുള്ള ഓട്ടത്തിനിടയിൽ സ്വന്തമായി മുറ്റമടിക്കാനും കുടുംബ ബദ്ധങ്ങളുടെ ഊഷ്മളതയിലേക്ക് തിരിഞ്ഞ് നോക്കാൻ കഴിഞ്ഞതും നേട്ടം തന്നെയാണ്.വീട്ടിൽ എല്ലാവരുമായി ഒന്നിച്ചിരിക്കുന്നതിന് സമയം ഇതിന് മുമ്പ് കിട്ടിയിരുന്നില്ല. ഭക്ഷണ കാര്യങ്ങളിൽ എറെ മാറ്റങ്ങൾ വന്നു.ഫാസ്റ്റ്ഫുഡിന്റെ ഉപയോഗം തീരെ ഇല്ലെന്ന് തന്നെ പറയാം. പല പഴയ വിഭവങ്ങളും ഊൺമേശയിലേക്ക് തിരികെയെത്തി. വീട്ടിൽ കൃഷി ചെയ്ത പച്ചക്കറികൾ ഉപയോഗിക്കാനും പച്ചക്കറി കൃഷികൾ തുടങ്ങുവാനും ഈ കോവിഡ് കാലത്ത് സാധിച്ചു.ഈ ലോക്ക് ഡൗൺ കാലത്ത് വിദ്യാഭ്യാസത്തിന് നൂതന സാങ്കേതിക വിദ്യകൾ ഉപയോഗപ്രദമായി എന്നുള്ളത് തികച്ചും അത്ഭുതാവഹമാണ്.വീട്ടിലിരുന്നു അധ്യാപനം കേൾക്കാനും പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനും നൂതന സാങ്കേതിക വിദ്യ നമ്മെ സഹായിച്ചു. എല്ലാം വെട്ടിപ്പിടിക്കാനുള്ള ഓട്ടത്തിനിടയിൽ നഷ്ടപ്പെട്ടു പോയ പലതും തിരിച്ച് പിടിക്കാനായി എന്നത് ഈ ദുരന്തമുഖത്ത് നമുക്ക് ചെറിയ ആശ്വാസം നൽകുന്നു.ഈ കാലവും കടന്ന് പോകും എന്നാൽ നാം പഠിച്ച നല്ല പാoങ്ങളും നല്ല ശീലങ്ങളും തുടന്നു കൊണ്ടു പോകാൻ നമുക്കു കഴിയട്ടെ എന്ന് പ്രത്യാശിക്കുന്നു


ശ്രീനന്ദ എസ് എസ്
6 B ചെമ്പകശ്ശരി യു.പി.സ്കൂൾ പൂതകുളം
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം