പി.കെ.എസ്.എച്ച്.എസ്.എസ് കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/പരിശുദ്ധമായ വർണ്ണപ്പൂമാല

പരിശുദ്ധമായ വർണ്ണപ്പൂമാല

നീലാകാശം പച്ചത്തണൽ
ചുവന്ന ഭൂമിയിൽ പച്ച വിരിച്ച്
പൊന്നണിയിക്കുന്ന വൃക്ഷലതാതികൾ
പ്രകൃതിയല്ലോ നമ്മുടെ അമ്മ
പ്രകൃതിയിലെ വരദാനങ്ങൾ
ഭൂമിയാം അമ്മ കനിഞ്ഞു നൽകും
പുൽ നാമ്പുകളിൽ ചാടിക്കളിക്കുന്ന
കുസൃതിക്കാരൻ പുൽച്ചാടികൾ
അമ്മയാമൂഴി കനിഞ്ഞു നൽകും സ്നേഹം
പരിശുദ്ധമായ ഐശ്വര്യം പുലർന്ന പ്രകൃതി
ഒരോ പച്ച പുതച്ച നന്മകൾ
കനിഞ്ഞു നൽകും അമ്മയാം പ്രകൃതി
പൂമാല നെയ്ത് അമ്മയ്ക്ക് പച്ച പുതപ്പിക്കാം
അത്രയ്ക്ക് വർണ്ണ ഭംഗിയല്ലോ നീ
തൊഴാം ഞാൻ എൻ്റെ അമ്മേ
നിത്യ നന്മയ്ക്ക് ഉറവിടമേ
നിത്യനന്മയ്ക് ഉറവിടമേ
  
           
             

 

ആരതി സജികുമാർ
9 B പി.കെ .എസ് .എച്ച്.എസ് .എസ് .കാഞ്ഞിരംകുളം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത