സെന്റ് ഗോരററി എച്ച് എസ്സ്.എസ്സ് പുനലൂർ/അക്ഷരവൃക്ഷം/മറയുന്ന ഗ്രാമം

14:51, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 40044 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മറയുന്ന ഗ്രാമം | color= 2 }} <center...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മറയുന്ന ഗ്രാമം

പ്രിയ കളിത്തോഴിയായിരികത്തു നിന്നവൾ
പ്രിയ ഗ്രാമ മിന്നിൽ മരിച്ച സത്യം
കളകളമൊഴുകിയ പുഴയോട് മറഞ്ഞുനൽ
കൊഞ്ചും കിളിപെണ്ണ് പിടയുന്നു മൃതിയിലും
മണ്ണിന്റെ മടിയിലെപ്പാവാടയായ
നെൽപ്പാടങ്ങളൊക്കെ ഇന്നസ്തമിക്കെ
തുമ്പയും തുളസിയും ചെമ്പകപ്പൂക്കളും
ഭൂതകാലത്തിലെ മാത്രം
മഴപെയ്തു തോർന്നൊരാപ്പുലരിയിൽ
തെച്ചിത്തന്നിതളുകളൊക്കെ ക്കൊഴിഞ്ഞു വീഴേ
തൊടിയിലെയവസാന സുമവും പാഴ് മണ്ണി
ലീടറുന്നൊരോർമയായ് കെട്ടടങ്ങി
ഒഴുകുന്ന പുഴവക്കിലോടിക്കളിക്കുവാൻ
കാലില്ല യൊഴുകിടാൻപുഴയുമില്ല
മണ്ണില്ല മണ്ണിന്റെ മണമില്ല വൃശ്ചികക്കാറ്റിന്റെ
കുളിരില്ല കുയിലുമില്ല
ഒക്കെയിന്നോർമയായ് ആമ്ത്മവുശൂന്യമായെരിയുന്ന
ചിത്രമാത്രമവശിഷ്ടമായ്
എന്നിട്ടുംഎപ്പോഴു,നിറയുന്ന മനസിലെൻ
   പൊയ്‌പ്പോയ ഗ്രമീണ വർണ രാജി
 

സത്യ പ്രിയ
8 ഇ സെന്റ് ഗൊരേറ്റി എച്ച്‌ എസ് എസ് പുനലൂർ
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത