ഗവ.യു.പി.സ്കൂൾ കല്ലിശ്ശേരി/അക്ഷരവൃക്ഷം/കൊറോണ നീ ആരാണ്(ലേഖനം)

കൊറോണ നീ ആരാണ്
    കൊറോണ അഥവാ കോവിഡ് 19 എന്ന് വിളിപ്പേരുള്ള നീ യഥാർത്ഥത്തിൽ ആരാണ്? കണ്ണുകൊണ്ട് കാണാൻ കഴിയാത്ത സൂക്ഷ്മ ജീവിയാണെന്ന് ശാസ്ത്രം പറയുമ്പോഴും എനിക്ക് നിന്നെ ശരിക്കും അറിയില്ല. നിന്നെ മെരുക്കാൻ സകല അടവുകളും പയറ്റുകയാണ് ലോകം.എല്ലാറ്റിനും അധിപനാണ് താൻ എന്ന മനുഷ്യന്റെ അഹങ്കാരത്തിന് നീ കടിഞ്ഞാണിട്ടിരിക്കുകയാണ്. നിന്റെ മുന്നിൽ ലോകം എത്ര ചെറുതായിരിക്കുന്നു.മുൻപ് വീടുകളിൽ എല്ലാവർക്കും തിരക്കായിരുന്നു. ആർക്കും ആരെയും ശ്രദ്ധിക്കാൻ സമയമില്ലായിരുന്നു. ഇപ്പോൾ അതെല്ലാം മാറി. ഇപ്പോൾ എല്ലാവർക്കും എല്ലാത്തിനും സമയമുണ്ട്. എന്തു രസമാണ് ഇപ്പോൾ.അമ്മ പറയുമ്പോലെ കുട്ടിക്കാലം തിരിച്ചു വന്നു. ഇനി അത് മാറാതെ ഇരുന്നെങ്കിൽ!നിന്റെ ശക്തിയെ തിരിച്ചറിഞ്ഞ ഞങ്ങൾ ഒത്തൊരുമിച്ച് പ്രതിരോധിക്കുകയാണ്. എത്രയും വേഗം നിന്നെ നാടുകടത്തും. തീർച്ച.
മിഥുൻ മനോജ്
5 എ ഗവ.യു.പി.സ്കൂൾ കല്ലിശ്ശേരി
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം