21:06, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അവധിയിലെ അഥിതി
തൻ വിദ്യാലയത്തിൻ പടികളിറങ്ങി
ഉണ്ണി ഇടവഴിയിലേക്കിറങ്ങവേ,
വ്യഥയോടവനോർത്തുപോയി,
സ്നേഹാമൃതം പകരും തൻ
ഗുരുനാഥന്മാരില്ലാതെ..,
സൗഹൃദതെന്നലായ് തലോടും
പ്രിയ തോഴരില്ലാതെയീ വേന -
ലവധി താനെങ്ങനെ താണ്ടും.... !
മൂകനായ് വീട്ടിലേക്കെത്തിയതും
മുന്നിൽ ചോദ്യശരങ്ങളുമായമ്മ നിൽക്കേ,
മിണ്ടാതലസനായവൻ നടന്നു നീങ്ങി...
എന്തു പറ്റിയുണ്ണിക്കിതെന്നമ്മ
ആയിരമാവർത്തിയാരാഞ്ഞു....
ചുറ്റിലും കുട്ടികൾ ആനന്ദത്തോടെ കളിച്ചീടു -
മീ വേളയിൽ യിവൻ മാത്രമെന്തിനിങ്ങനെ -
യെന്നമ്മ ആവലാതി പൂണ്ടു...
നാളുകൾ നീങ്ങുന്നു....
രാവും പകലും മാറി മാറി വന്നൂ.....
അവധിയാം മതിലുകൾ
പൊതിഞ്ഞു ശ്വാസം മുട്ടിക്കുമ്പോൾ, അവധിയാം മടുപ്പിനെയാട്ടിയകറ്റുന്ന
എണ്ണിയാലൊടുങ്ങാത്ത സന്ദേഹങ്ങൾ ക്കുത്തരം നേടാൻ....
കാറ്റിനോടും കിളികളോടും ചങ്ങാത്തം കൂടാൻ
സൗഹൃദ കൂട്ടായ്മകളിലെ കരുത്താകാൻ
ഇനി വരും വിദ്യാലയ നാളുകളെയവൻ
അഥിതിയായ് കണ്ടൂ... കാത്തിരുന്നു.... പ്രത്യാശയോടെ...... !!!