എ.എം.യു.പി.സ്കൂൾ ജ്ഞാനപ്രഭ/അക്ഷരവൃക്ഷം/അമ്മ ഇല്ലാത്ത വീട്

അമ്മ ഇല്ലാത്ത വീട്

ജിനു നേരത്തെ ഉണർന്നു. പല്ല് തേയ്ക്കാനായി പുറത്തേക്ക് പോയി.അമ്മ ബ്രഷുമായി വന്നു. അവൻ പല്ല് തേച്ചു.അമ്മ അടുക്കളയിൽ നിന്നും വിളിച്ചം പറഞ്ഞു "മോനേ, ജിനു ആഹാരം മേശപ്പുറത്ത് വെച്ചിട്ടുണ്ട്. അതെടുത്ത് കഴിക്ക് " .അവൻ ആഹാരം കഴിച്ചു. ദിവസങ്ങൾ കടന്നു പോയി... മറ്റൊരു പ്രഭാതം..പതിവു പോലെ അമ്മയുടെ വിളി കേട്ടുണർന്നു. "നാളെ നമ്മുടെ അമ്മു ചേച്ചിയുടെ കല്യാണമാണ് .നമുക്കു നാളെ നേരത്തെ പോകണം" അമ്മ അടുക്കളയിൽ നിന്നും വിളച്ചു പറഞ്ഞു ശരി അമ്മേ. ജിനു മുപടി പറഞ്ഞു. സന്ധ്യയായി, അവൻ നാളത്തെ കല്യാണം മാത്രം സ്വപ്നം കണ്ടുറങ്ങി, പിറ്റേന്ന് അവൻ അതിരാവിലെ ഉണർന്നു . കല്യാണത്തിനു പോകാൻ കുളിച്ചു റെഡിയായി, കല്യാണ വീട്ടിലെത്തിയ അവൻ അത്ഭുതപ്പെട്ടു.. വീട് അലങ്കാര വസ്തുക്കൾ കൊണ്ട് നിറഞ്ഞിരുന്നു' ... ഭക്ഷണത്തിനു ശേഷം തിരികെ വീട്ടിലെത്തിയ അവൻ ക്ഷീണം കാരണം നേരത്തെ ഉറങ്ങി. പിറ്റേന്ന് നല്ല തണുപ്പ് ഉണ്ടായിരുന്നു.അമ്മ അടുക്കളയിലായിരുന്നു, അവൻ അടുക്കളയിലേക്ക് പോയി തീ കത്തിക്കുന്നതിനിടയിൽ അമ്മ നന്നായി ചുമക്കുന്നുണ്ടായിരുന്നു. അവൻ ചായ കുടിച്ചതിന് ശേഷം ടി.വി കാണാൻ പോയി. അമ്മയും അടുത്ത് വന്നു. അപ്പോളും അമ്മ നന്നായി ചുമക്കുന്നുണ്ട്. അവൻ ചോദിച്ചു "എന്താ അമ്മേ ?", "ഒന്നുമില്ല അമ്മ പറഞ്ഞു ". പെട്ടന്നവർ ടീ വിയിലേക്ക് നോക്കി അതിൽ പുതിയ ഒരു രോഗത്തിനെ പറ്റി പറയുന്നുണ്ട് പേര് കോവിഡ് - 19 എന്നാണ്. അതിന്റെ ലക്ഷണങ്ങളും പറയുന്നു. അതിൽ പെട്ടതാണ് ചുമ. അവൻ നിരാശയായി പേടിച്ചു ഭയന്നു. നിരഞ്ഞ കണ്ണുകളോട് കൂടി അവൻ അമ്മയുടെ മുഖത്തേക്ക് നോക്കി .പെട്ടന്ന് അവൻ ടീ വിയിലെ ചാനൽ മാറ്റി ,അമ്മ അപ്പോളും ചുമച്ചു കൊണ്ടേയിരുന്നു...

മുൻഷിയ മുഹമ്മദ്
7D എ.എം.യു.പി.സ്കൂൾ ജ്ഞാനപ്രഭ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ