എച്ച് എസ് എസ് കണ്ടമംഗലം/അക്ഷരവൃക്ഷം/ പ്രണയം

22:33, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രണയം


പ്രണയം ഒരു നിഴലായ് ഒഴുകിവരും
രണ്ടു മനസ്സുകൾ തമ്മിൽ ചേർന്നുവരും
മനസ്സിൽ കിളിർത്തു വരും പൂമൊട്ടുപോൽ
വാടിപോകുന്ന പുഷ്പങ്ങൾ പോൽ
കണ്ണു ചിമ്മുന്ന നിമിഷങ്ങൾ പോൽ
പുഞ്ചിരി നേരങ്ങൾ പോൽ
അത് സ്നേഹമായ് വിതുമ്പിവിതുമ്പിയെത്തും


അകതാരിൽ വിരിയുന്ന കിനാവുപോൽ
പനിനീരിൽ പൂമണം പോൽ
നീയെന്നിൽ ചേർന്നാലും
ഞാൻ നിന്നിൽ ചേർന്നാലും
മനസ്സിന്റെ താളത്തിൽ അലതല്ലും
ഓളത്തിൽ എന്നൊപ്പം പോരുമോ
നീ പ്രണയം ഒരു സ്വപ്നമല്ല
കാലം ഒരു സമയല്ല
ഇഷ്ടം കൂടാൻ എന്നോടൊപ്പം
പാടൂ പൂനിലാവേ
പ്രണയം ഒരു പെൻസിൽ പോലെ
എവിടേക്കോ എപ്പോഴോ മാഞ്ഞുപോകം
അത് അകതാരിൽ അനുരാഗം


ഗൗരിനന്ദന. കെ.
7 C എച്ച്.എസ്സ്.എസ്സ്.കണ്ടമംഗലം
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത