ജി.യു.പി.എസ് ചെറായി/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
ഒരു കുഞ്ഞുടുപ്പിട്ട് പാറു ചെറിയ കുടത്തിൽ അപ്പുറത്തുള്ള കുളത്തിൽ നിന്ന് അമ്മക്ക് വെള്ളം കൊണ്ടു കൊടുക്കുമായിരുന്നു. നഗരത്തിലെ കടകൾക്ക് പിന്നിൽ ഒരു ചെറിയ ഓല വീടായിരുന്നു അവരുടേത്. നഗരത്തിലുള്ള അഴുക്കു ചാലിൽ ആയിരുന്നു അവളും അനിയനും കളിച്ചിരുന്നത് . ഒരു ദിവസം പാറുവിന്റെ അനിയൻ അപ്പുവിന് നല്ല വയറുവേദനയും പനിയും വന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോൾ അവന് പകർച്ച വ്യാധിയാണെന്ന് പറഞ്ഞു. മരുന്നു വാങ്ങാൻ അവരുടെ കയ്യിൽ കാശുണ്ടായിരുന്നില്ല. അസുഖം കൂടി അപ്പു മരിച്ചു. പാറുവിനും അമ്മക്കും നല്ല ഭക്ഷണം ഒന്നും കിട്ടിയിരുന്നില്ല. അവരുടെ പരിസരത്തെ മാലിന്യം കാരണം അവർക്കും അസുഖങ്ങൾ വന്നു. ആളുകൾ അവരെ സഹായിക്കാൻ വന്നു. അവർ അവിടെ നിന്ന് അഴുക്കെല്ലാം മാറ്റി. ആരും പിന്നെ അവിടെ വേസ്റ്റുകൾ ഇട്ടില്ല. മാലിന്യങ്ങൾ അസുഖം വരുത്തുമെന്ന് മനസ്സിലായി.
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ |