ജി.എച്ച്.എസ്.എസ്. അരീക്കോട്/അക്ഷരവൃക്ഷം/പരിസ്ഥിതിയിൽ നിന്ന് തന്നെ രോഗത്തെ അകറ്റാം

20:10, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Santhosh Kumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതിയിൽ നിന്ന് തന്നെ  രോഗത്തെ അകറ്റാം 



ലോകം ഇന്ന് ഭീതിയിലാണ്. കോവിഡ്   19 ലോകത്തെ ഞെട്ടിച്ചു കൊണ്ടിരിക്കുന്നു. കൊറോണ വൈറസിന്ടെ വ്യാപാനത്തിനുള്ള പ്രധാന കാരണം ശുചിത്വമില്ലായ്മയാണ്. ശാസ്ത്രലോകം അത് തെളിയിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. ഇങ്ങനെ പരിസ്ഥിതിയുടെ ശുചീകരണത്തോടുളള അലസത കാരണം നിരവധി രോഗങ്ങൾ ലോകത്ത് പടർന്നു കൊണ്ടിരിക്കുന്നു.

  

പരിസ്ഥിതിയെ ദൈവം സൃഷ്ടിച്ചിരിക്കുന്നത് ആഗോളത്തിലുള്ള എല്ലാ ജീവജാലങ്ങൾക്കും വേണ്ടിയാണ്. അത് കൊണ്ട് മനുഷ്യർക്ക് പരിസ്ഥിതിയുടെ മേൽ കൈകടത്താനോ ദുരുപയോഗം ചെയ്യാനോ പാടുള്ളതല്ല. രാജ്യത്തിന്റെ തലസ്ഥാന നഗരമായ ഡൽഹി നഗരത്തിൽ സ്‌മോഗ് കാരണം വാഹന ഗതാഗതം തടസ്സപ്പെട്ടതും അവിടുത്തെ ജലാശയങ്ങളിൽ  വിശപ്പത നുരഞ്ഞു പൊങ്ങിയതും വൻതോതിൽ അമ്ലമഴ വർഷിക്കുന്നതും മനുഷ്യൻ പരിസ്ഥിതിയോട് കാണിക്കുന്ന അക്രമകാരണം കൊണ്ടുമാണെന്ന് നാം മറക്കരുത്. ഭൂമി നമ്മുടെ അമ്മയാണ്. ഭൂമിയെ നാം ബഹുമാനിക്കണം. ഇല്ലങ്കിൽ അമ്മയുടെ ശാപം കിട്ടുമെന്നാണ് പഴമക്കാർ പറയാറുള്ളത്. 

        പരിസ്ഥിതി ശുചിത്വം പല രൂപത്തിലുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് സുസ്ഥിരവികസനം കൊണ്ടു വരിക എന്നുള്ളത്. പരിസ്ഥിതിക്ക് കോട്ടം തട്ടാതെ വികസനം കൊണ്ടു വരുന്നതിനെയാണ് സുസ്ഥിരവികസനം എന്ന് പറയുന്നത്. അതുപോലെത്തന്നെ മാലിന്യങ്ങൾ സംസ്കരിക്കാൻ കമ്പോസ്റ്റ് കുഴി പോലെയുള്ളത് കൊണ്ട് വരിക. ലോകത്തിലെ തന്നെ ഏറ്റവും ശ്രദ്ധപിടിച്ചുപറ്റിയ ആരോഗ്യ സ്ഥിതി നിലനിന്നിരുന്ന ഈ കൊച്ചു കേരളത്തിലെ സ്ഥിതി ഇന്ന് പാടെ മാറിയിരിക്കുന്നു. കൊതുകിന്ടെ നാടായിട്ടാണ് കേരളത്തിലെ പ്രധാന നഗരമായ കൊച്ചിയെ വിശേഷിപ്പിക്കാറുള്ളത്.മാലിന്യത്തിന്റെ കണക്കെടുത്ത് പരിശോധിക്കുകയാണെങ്കിൽ വൻ തോതിലുള്ള വർധനവാണ് കേരളത്തിൽ ദിനം പ്രതി നടക്കറുള്ളത്. കാർഷിക മാലിന്യം മുതൽ ഇലക്ട്രോണിക് മാലിന്യം    വരെ കേരളത്തിൽ വർധിച്ചു വരുന്നു. അപകടകരമായ വ്യവസായ മാലിന്യങ്ങളും വൻ തോതിലാണ് വർധിച്ചു വരുന്നത്. 70158 ടൺ അപകടകരമായ വ്യവസായ മാലിന്യങ്ങൾ ഒരു വർഷം കൊണ്ട് കേരളത്തിൽ ഉൽപദിപ്പിക്കപ്പെടുന്നു. അതിൽ 70% നിക്ഷേപിക്കപ്പെടുന്നത് ഭൗമോപരിതലത്തിലണ്.

       മാലിന്യത്തെ സാംസ്‌കാരിച്ചാൽ തന്നെ ഒരുപാട് രോഗങ്ങളെ അകറ്റാൻ സാധിക്കും. അതിൽ പ്രധാനപ്പെട്ടതാണ് മുകളിൽ സൂചിപ്പിച്ച കമ്പോസ്റ്റുകുഴി, ബയോഗ്യാസ് നിർമാണം എന്നിവ. കമ്പോസ്റ്റുകുഴി നിർമിക്കുന്നതിലുടെ വീട്ടിലേക്കാവശ്യമായ കാർഷികഉത്പന്നങ്ങൾ വികസിപ്പിക്കാനുള്ള ജൈവവളങ്ങൾ ലഭിക്കുന്നു. ബയോഗ്യാസ് മുഖേന വീട്ടിലെ പാചകകാര്യങ്ങൾ സുഖമമാക്കാനും കഴിയുന്നു. ഇങ്ങനെ തുടങ്ങി മാലിന്യ സംസ്കരണം കൊണ്ട് നമ്മുടെ ജീവിതത്തിൽ തന്നെ വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ സാധിക്കും.

 

പരിസ്ഥിതിശുചിത്വത്തി ലൂടെ വലിയ രോഗപ്രതിരോധ സാധ്യതകളാണ് നിലനിൽക്കുന്നത്. ആശുപത്രികളിൽ പോയാൽ അവിടെ കാണുന്ന ബോർഡുകളിൽ അധികവും ശുചിത്വത്തെ പ്രതിപാദിച്ചതായിരിക്കും. പ്ലാസ്റ്റിക് വിമുക്ത കേരളം ഇപ്പോൾ വലിയ മാറ്റങ്ങൾ സംസ്ഥാനത്ത് സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. കൈകാലുകൾ കഴുകി വൃത്തിയാക്കുന്നത് കൊണ്ട് കൊറോണയെ നാം അകറ്റുന്നു. വീടിന്ടെ ചുറ്റുപാടുകൾ വൃത്തിയാക്കുന്നതിലൂടെ   ഡെങ്കിപ്പനി, കോളറ, മലമ്പനി, മന്ത്‌ തുടങ്ങിയ വലിയ വലിയ രോഗങ്ങൾ അകറ്റാൻ സാധിക്കും. വീടുകളിലെ ഭക്ഷണങ്ങളിലുളള ശ്രദ്ധമൂലം എലിപ്പനി പോലെയുള്ള അസുഖങ്ങളും അകറ്റാൻ സാധിക്കും. ഇങ്ങനെ തുടങ്ങി ധാരാളം രോഗപ്രതിരോധ സാധ്യതകൾ നമ്മുടെ മുന്നിലുണ്ട്. അതെല്ലാം ഉപയോഗിച്ച് പരിസ്ഥിതിയെ സംരക്ഷി ച്ചു ജീവൻ നിലനിർത്തി മനുഷ്യനായി ജീവിക്കാൻ നാം എല്ലാവരും ശ്രമിക്കണം. എന്നാൽ നമുക്ക് ഡോക്ടറെ ആവശ്യം വേണ്ട. ഇങ്ങനെയുള്ള ശുചിത്വത്തിലുടെ ഏതൊരു വില്ലൻ വൈറസിനെയും അകറ്റാം 

Be Safe -------------------------Stay Home------------------ 





ദിൽഷ ഷെറിൻ പി ടി
8 A ജി എച്ച് എസ് അരീക്കോട്
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം