കെ.എം.ഏസ്.എൻ.എം. എ.യു.പി.എസ് വെള്ളയൂർ/അക്ഷരവൃക്ഷം/വല്ലാത്തൊരു കോവിഡ്
വല്ലാത്തൊരു കോവിഡ്
“അമ്മേ ,തറവാട്ടിൽ ചേച്ചിയും കുട്ടികളും വന്നിട്ടുണ്ട്. ഞാൻ തറവാട്ടിലേക്ക് വിരുന്ന് പോകുകയാണ്. എനിക്ക് അവരുടെ കൂടെ കളിക്കണം.കൂറേ ദിവസം അവരുടെ കൂടെ കളിക്കണം. സ്ക്കൂൾ ഇപ്പോഴൊന്നും തുറക്കില്ലല്ലോ". അമ്മ പറഞ്ഞു വേണ്ട മോളെ ,അവിടേക്ക് പോകരുത്.അവരുടെ ബന്ധുവീട്ടിൽ ആർക്കോ കോവിഡ് ഉണ്ടായിട്ടുണ്ട്. അവരാരെങ്കിലും അങ്ങോട്ട് പോയിട്ടുണ്ടോ ആവോ? അമ്മ പറഞ്ഞത് കേട്ടപ്പോൾ പേടിയായി. കോവിഡ് ബാധിച്ചവരുടെ കുടുംബം മുഴുവൻ ഐസോലേഷനിലാണ്.അവരെ കാണാനോ അവരുമായി ഇടപഴകാനോ പാടില്ലത്രേ.”വല്ലാത്തൊരു കോവിഡ്"ഞാൻ പറഞ്ഞു. മോളെ , എപ്പോഴും കൈകൾ സാനിറ്റൈസർ ഉപയോഗിച്ച് കഴുകണം.പുറത്തെങ്ങും ഇറങ്ങരുത്.നിങ്ങൾ രണ്ടുപേരും മുറ്റത്ത് മാത്രം കളിച്ചാൽ മതി. കളി കഴിഞ്ഞിട്ട് കൈയ്യും മുഖവും കഴുകിയിട്ടേ അകത്തേക്ക് കയറാവൂ.. "എന്നാൽ ഞങ്ങൾ അടുത്ത വീട്ടിലേക്ക് കളിക്കാൻ പോകട്ടെ"അത് പറ്റില്ല .നീ പത്രത്തിൽ വായിച്ചില്ലേ വീട്ടിൽ നിന്ന് പുറത്തിറങ്ങരുത് . അത്യാവശ്യമെങ്കിൽ മുതിർന്നവർ "മാസ്ക്ക്"ധരിച്ച് പുറത്ത് പോകുക. വല്ലാത്തൊരു കോവിഡ് ഇനിയെന്ത് ചെയ്യും . വീട്ടിലുള്ളത് വീണ്ടും വായിക്കുക തന്നെ. പത്രം തരുന്ന അങ്കിളിനോട് കഥപുസ്തകത്തിന് കൂടി ഒാർഡർ ചെയ്തു. ഏതായാലും ഈ കോവിഡ് കൊണ്ട് കൂറെ പേരുകൾ ഞാൻ പഠിച്ചു. 'ക്വാറന്റീൻ' ,'ഐസൊലേഷൻ' തുടങ്ങിയവ. "അമ്മേ എന്നാൽ നമുക്ക് അമ്മാവന്റെ വീട്ടിൽ പോയാലോ? അതും പാടില്ല മോളെ ഇന്ത്യ മൊത്തം "ലോക്ഡൗൺ" ആണ്.. എന്നാൽ ഇനി പുസ്തകങ്ങൾ വായിച്ച് അനിയത്തിയുടെ കൂടെ സൈക്കിൾ ചവിട്ടി നേരം കളയാം. "ഏതായാലും ഇത് വല്ലാത്തൊരു കൊറോണ വൈറസ് തന്നെ..”
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ |