പ്രകൃതി മനോഹരീ... പച്ചിലപ്പടർപ്പാൽ നെയ്തൊരാ നിൻ കുപ്പായമിന്നു പിഞ്ചിത്തുടങ്ങി. ഉടലുനിറയെ മുറിവുകളായി കുതിച്ചൊഴുകും പുഴയെല്ലാം മാലിന്യത്താൽ ചത്തു മലർന്നു. പ്രകൃതി മനോഹരി.... നിൻ ജീവനിന്നാപത്തും ഈ ലോകം നിന്നെ കൊല്ലും കാലമിത്.