സെന്റ് മരിയ ഗോരേത്തി എച്ച്.എസ്. ചേന്നാട്/അക്ഷരവൃക്ഷം/പ്രകൃതിയും മനുഷ്യനും

23:00, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jayasankarkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതിയും മനുഷ്യനും
പ്രകൃതിയും മനുഷ്യനും ഈശ്വര ചൈതന്യവും സമ്മേളിക്കുന്ന ഒരു അവസ്ഥയിലാണ് ജീവിതം മംഗളം പൂർണമായി തീരുന്നതെന്ന് ഭാരതീയദർശനം പഠിപ്പിക്കുന്നു. പ്രപഞ്ചവും ആയുള്ള ഈ പാരസ്പര്യ ബോധം ഇന്ന് നഷ്ടമായ അവസ്ഥയിലാണ്. വ്യവസായവും വികസനവും സ്വാർത്ഥത നിറഞ്ഞ ആസൂത്രണങ്ങളിലെ കുഴപ്പങ്ങളും കൊണ്ട് നമ്മുടെ പരിസ്ഥിതി മലിനമായികൊണ്ടിരിക്കുകയാണ്. ഭൂമിയും ആകാശവും സമുദ്രവും എല്ലാം മനുഷ്യൻ ഇങ്ങനെ മലിനം ആക്കിയിട്ടുണ്ട്അന്തരീക്ഷ മലിനീകരണം പരിസര മലിനീകരണം എന്നിവ പരിസ്ഥിതി മലിനീകരണത്തിന് ഏറ്റവും നല്ല തെളിവാണ്. ഫാക്ടറികളും വാഹനങ്ങളും തുപ്പുന്ന വിഷപ്പുക നമ്മുടെ അന്തരീക്ഷത്തെ സദാ മലിനമാക്കി കൊണ്ടിരിക്കുന്നു. കൃഷിക്ക് വളരെ ഉയർന്ന പദവി നൽകിയിരുന്ന ഒരു സംസ്കാരം ഇവിടെ ഉണ്ടായിരുന്നു. എല്ലാം കഴിഞ്ഞു ലോകത്തെ ഏറ്റവും പ്രധാന തൊഴിൽ ഏതെന്ന് ചോദിച്ചാൽ കൃഷി എന്ന് ഞാൻ പറയും. അന്നം ഉണ്ടാക്കുന്നവൻ ആണ് ദൈവം. ഈ നാട്ടിൽ അതിവേഗം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന പച്ചപ്പ് നമ്മുടെ മനോഹരമായ കാലാവസ്ഥ നമ്മുടെ നദികൾ ഇവയെല്ലാം തിരിച്ചുപിടിക്കാൻ നമ്മൾക്ക് കഴിയണം. മാലിന്യ മുക്ത കേരളം സുന്ദര കേരളം നമ്മൾ സ്വപ്നം കാണണം. ആധുനിക ലോകം നേരിടുന്ന ഏറ്റവും വലിയ പരിസ്ഥിതി പ്രശ്നമായി മാലിന്യ കൂമ്പാരങ്ങൾ മാറിയിരിക്കുന്ന. ഒപ്പം മലിനീകരണവും. ഉറവിടത്തിൽ വെച്ചുതന്നെ നിയന്ത്രിക്കുകയാണ് മാലിന്യങ്ങൾ കുറയ്ക്കുന്നതിനുള്ള അടിസ്ഥാന മാർഗ്ഗം. പുനരുപയോഗം നിർമ്മാർജ്ജനം എന്നിവയാണ് മറ്റു മാർഗങ്ങൾ. മാലിന്യത്തെ ശാസ്ത്രീയമായി സംസ്കരിക്കുന്നതും വേർതിരിച്ച് സൂക്ഷിക്കുന്നതും സംബന്ധിച്ച് പഠിക്കുക അവ പ്രയോഗത്തിൽ വരുത്തുക.

വാഹനങ്ങൾ ഉയർത്തുന്ന മലിനീകരണവും ജലസ്രോതസ്സുകളുടെ മലിനീകരണവും നാം നേരിടുന്ന ഭീഷണികൾ തന്നെ. ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് പകരം കാൽനട സൈക്കിൾ എന്നിവയെ കഴിയുന്നത്ര ഉപയോഗിക്കുക. സുഗന്ധ വസ്തുക്കൾ തുടങ്ങിയവ ഉപേക്ഷിക്കുക. നാല് ദശകത്തിലേറെയായി ലോകത്ത് എല്ലായിടത്തും പരിസ്ഥിതി ദിനം വിപുലമായി ആചരിക്കുന്നു. ലോകത്ത് ഏറ്റവുമധികം ആളുകൾ പങ്കെടുക്കുന്ന പരിസ്ഥിതി സംബന്ധമായ പ്രവർത്തനവും ജൂൺ 5 ആഘോഷങ്ങളാണ്. ഭൂമി മനുഷ്യനു മാത്രമല്ല മറ്റു ജീവജാലങ്ങൾക്കും നമ്മെപ്പോലെ തന്നെ ഇവിടെ ജീവിക്കുവാൻ അവകാശം ഉണ്ട്. നാം ചെയ്യുന്ന ഓരോ പ്രവൃത്തിയും മറ്റു ജീവജാലങ്ങളുടെയും മനുഷ്യരുടെയും സംരക്ഷണവും നിലനിൽപ്പും ഉറപ്പുവരുത്തുന്നത് ആവണം. മരം നടുന്നതിന് അനുകൂലമായ കാലാവസ്ഥയിൽ ആണ് നാം പരിസ്ഥിതി ദിനം ആചരിക്കുന്നത്. നടുന്ന മരങ്ങൾ സംരക്ഷിക്കുക എന്ന ദൗത്യം നിറവേറ്റി യാലെ ഈ പ്രവൃത്തിയുടെ ഫലം കിട്ടൂ. ക്ലബ്ബുകളുടെ നേതൃത്വത്തിൽ പ്രാധാന്യം നൽകി മരങ്ങൾ തെരഞ്ഞെടുക്കണം. ഔഷധസസ്യങ്ങളും നടണം. പക്ഷികൾക്കും മൃഗങ്ങൾക്കും താമസസൗകര്യവും ഭക്ഷണവും ഒരുക്കുന്ന മരങ്ങൾ നമുക്കുചുറ്റും പടർന്നു പന്തലിക്കട്ടെ. ഭൂമിയുടെ ശ്വാസകോശം ആണ് വനങ്ങൾ. ഇതിനെ സംരക്ഷിക്കുന്നതിനും വിപുലീകരിക്കുന്നതിനും ഉള്ള പ്രവർത്തനങ്ങൾ ഹരിത സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്തു. പരിസ്ഥിതി സംരക്ഷണത്തിൽ പങ്കാളിയാകുന്നതിനൊപ്പം വനം-വന്യജീവി നിയമങ്ങൾ സംബന്ധിച്ച് പഠിക്കുക. വനങ്ങൾ വന്യജീവികൾ എന്നിവയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് പ്രവർത്തിക്കാൻ സമൂഹ ബോധവൽക്കരണ പ്രവർത്തനങ്ങളിൽ പങ്കാളിയാവുക. ഭൂമിക്ക് ചൂടേറി കൊണ്ടിരിക്കുന്നു. അടുത്തകാലത്തൊന്നും ഇങ്ങനെയൊരു തിളനില അനുഭവപ്പെട്ടിട്ടില്ല. കാലാവസ്ഥാ വ്യതിയാനത്തിന് ദുരിത അനുഭവങ്ങൾ നമ്മുടെ ജീവിതത്തെ കീഴ്മേൽ മറിച്ചു തുടങ്ങിയിരിക്കുന്നു. മലരണികാടുകൾ ഹരിത ഭൂമിയായിരുന്നു. കേരളം മരുഭൂമിയിലേക്ക് ഉള്ള യാത്രയിലാണ് എന്നാണ് സമീപകാല അനുഭവങ്ങൾ തെളിയിക്കുന്നത്. ചൂടുകൂടുന്നത് മനുഷ്യനുൾപ്പെടെയുള്ള ജീവലോകത്തിന് വൻ ഭീഷണിയാണ്. ഭൂമിയെ കുറിച്ച് ആലോചിക്കാൻ ഭൂമിക്ക് വേണ്ടി പ്രവർത്തിക്കാൻ നമ്മെയും ഭാവി തലമുറയും സംരക്ഷിക്കാൻ ആഹ്വാനം ചെയ്യുന്ന ദിനമാണ് ലോകഭൗമദിനം. ആഗോളതാപനത്തിന് ഫലമായി ഉണ്ടാകുന്ന കാലാവസ്ഥ വ്യതിയാനത്തെ നേരിടാൻ ചുട്ടുപൊള്ളുന്ന ഭൂമിയും അതിലെ ജീവജാലങ്ങൾക്കും കുളിരേകാൻ ചെടികൾ നട്ട് മുളപ്പിച്ച് പരിചരിക്കുന്നതിന് ഉള്ള ബാധ്യത നമുക്കുണ്ട് എന്ന് ഓർമ്മിപ്പിക്കുകയാണ് ഈ ദിനാചരണം. ഭൂമിയെ സംരക്ഷിക്കുക എന്ന ദൗത്യം നാം ഏറ്റെടുക്കുമ്പോൾ വരാൻപോകുന്ന തലമുറകൾക്ക് കൂടി അവകാശപ്പെട്ട ജീവകോശത്തെ അവർക്കായി കാത്തു സൂക്ഷിക്കൽ കൂടിയാണ്. വ്യത്യസ്ഥവും വിപുലവുമായ ബന്ധുക്കളാണ് ഇന്ന് പരിസ്ഥിതിയെ കാർന്നു തിന്നുന്നത്. പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ നിലനിൽക്കുന്നതിന് ഭൂമിയുടെ കര ഭാഗത്തിന് മൂന്നിലൊന്നു ഭാഗം എങ്കിലും വനഭൂമി ആകണം. അതിനായി നമുക്ക് ഒന്നിക്കാം നല്ലൊരു നാളെക്കായി. പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ നിലനിൽക്കുന്നതിന് നമുക്ക് ഒരുമിക്കാം.

ഹിൽഡ എലിസബത്ത് സിബി
10A സെന്റ് മരിയ ഗോരേത്തി എച്ച്.എസ്. ചേന്നാട്
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം