ജി.ജി.എച്.എസ്.എസ് കല്ലടത്തുർ/അക്ഷരവൃക്ഷം/കൊറോണയുംഞാനും
എന്റെ കൊറോണക്കാലം
പരീക്ഷ കാലമായിരുന്നു. മൂന്നെണ്ണം കഴിഞ്ഞു. ഏഴു ദിവസം അവധി ഉണ്ടായിരുന്നു. ഞാൻ വീട്ടിൽ വീട്ടിൽ ടിവിയും കണ്ടിരിക്കുമ്പാഴാണ് അച്ഛൻ ന്യൂസ് ചാനൽ വെച്ചത് . തലക്കെട്ടിൽ "കൊറോണ" എന്ന് വൈറസ് കാരണം സ്കൂൾ അടയ്ക്കുകയാണെന്നും പരീക്ഷകൾ വേണ്ടെന്ന് തീരുമാനിച്ചുവെന്നും ഞാൻ കണ്ടു. മനസ്സിൽ സന്തോഷം നിറഞ്ഞു. സന്തോഷത്തിന് കാരണം ഞങ്ങളുടെ വീടിനു സമീപമുള്ള വേങ്ങശ്ശേരി കാവ് അമ്പലത്തിൽ പൂരത്തിൻറെ അന്നുതന്നെ ആയിരുന്നു ഇംഗ്ലീഷ് പരീക്ഷ. പരീക്ഷ ഇല്ലാത്തതുകൊണ്ട് പൂരം ആഘോഷിക്കാമല്ലൊ. പെട്ടെന്നാണ് മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഉത്സവങ്ങൾ ഒഴിവാക്കാൻ നിർദേശിച്ചത്. അത് കേട്ടതോടെ എനിക്കുണ്ടായിരുന്ന സന്തോഷം ഇല്ലാതായി.
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ |