11:46, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43034(സംവാദം | സംഭാവനകൾ)(' {{BoxTop1 | തലക്കെട്ട്= നദിയുടെ വിലാപം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്തേ ?അവൻ എന്നെ അറിഞ്ഞില്ല.
എന്തേ ?കണ്ടില്ല എന്റെ ദുഃഖം
ഒരിക്കൽ എന്റെ മടിത്തട്ടിൽ നിന്നും
തുടങ്ങി അവന്റെ സംസ്കാരം !
എന്റെ തീരങ്ങളിൽ അവൻ കളിച്ചു വളർന്നു….
എന്റെ നെഞ്ചിൽ തലചായ്ച്ചുറങ്ങി രാത്രികളിൽ !
എന്തേ ?അവൻ എന്നെ അറിഞ്ഞില്ല
എന്തേ ?കണ്ടില്ല എന്റെ ദുഃഖം
നാൾക്കുനാൾ അവൻ നേടി പലതും -
പടുത്തുയർത്തി പുത്തൻ മാളികകൾ
എന്റെ മാറ് പിളർന്നവൻ
കോരിയെടുത്തു എന്റെ സമ്പത്ത്
ഞാൻ അവന്റെ ദാഹം ശമിപ്പിച്ചു
എന്റെ കുടിനീരിനെ അവന്റെ
അവശിഷ്ട്ടങ്ങൾ നശിപ്പിച്ചു
എന്തേ ?അവൻ എന്നെ അറിഞ്ഞില്ല.
എന്തേ ?കണ്ടില്ല എന്റെ ദുഃഖം.