ചമ്പാട് എൽ പി എസ്/അക്ഷരവൃക്ഷം/ചങ്ങാതി
ചങ്ങാതി
പണ്ടു പണ്ടൊരു കാട്ടിൽ നാല് ചങ്ങാതിമാർ ഉണ്ടായിരുന്നു. എലി, കാക്ക, ആമ, മാൻ. ഇവർ എന്നും ഒരു മരച്ചുവട്ടിൽ കൂട്ടുകൂടുമായിരുന്നു. എന്നും ഇവർ ഒരുമിച്ചായിരുന്നു തീറ്റ തേടി പോകാറുള്ളത്. അങ്ങനെയിരിക്കെ ഒരു ദിവസം അവർ തീറ്റ തേടിപ്പോയി മടങ്ങിവന്നപ്പോൾ മാൻ മാത്രം മടങ്ങിവന്നില്ല. അവർ വല്ലാതെ വിഷമിച്ചു. മൂന്നുപേരും ചേർന്ന് മാനിനെ തേടിയിറങ്ങി. കാക്ക പറന്ന് പറന്ന് ദൂരെ ഒരു പൊന്തക്കാട്ടിൽ എത്തി. അവിടെ ഒരു വേട്ടക്കാരൻ മാനിനെ വലയിൽ കുടുക്കിയിരിക്കുന്നത് കണ്ടു. കാക്ക വേഗം പോയി ചങ്ങാതിമാരോട് കാര്യം അറിയിച്ചു. അവർ വേട്ടക്കാരൻ പുറത്തുപോയ സമയം നോക്കി അവിടെ എത്തി. എലി വേഗം ചെന്ന് വലമുറിച്ച് മാനിനെ രക്ഷപ്പെടുത്തി. അങ്ങനെ അവർ ഓടി രക്ഷപ്പെട്ടു. <
|