23:28, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gups udayanapuram(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= മോഹം <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൈകഴുകിക്കഴുകി
ഞാൻ മടുത്തു!
മുഖ പുസ്തകം നോക്കി നോക്കി
അച്ഛനും വലഞ്ഞു!
പാത്രം കഴുകിയും തൂത്തും തുടച്ചും
അമ്മയും തളർന്നു!
രാജ്യങ്ങളേറെ സഞ്ചരിച്ചിട്ടും
എന്തേ കോവിഡേ
നിനക്കു മാത്രം ക്ഷീണമില്ല!
നിനക്കൊന്ന് പനി വന്നെങ്കെൽ
എനിക്കും ചങ്ങാതിമാർക്കും
പാറാമായിരുന്നു പറവകളെപ്പോലെ!