മുമ്പിൽ കാണുന്ന ടെലിവിഷനപ്പുറം
ഒണ്ടൊരു ഭൂമി നമുക്ക്
എൻ്റെ ഭൂമി മാതാവെന്ന(2)
പണ്ട പാടത്ത് കൂടി ഞാൻ
പാറി പറന്ന എൻ്റെ ഓർമ്മകൾ
എന്നെ സ്വതന്ത്ര്യനാക്കും
ഇപ്പോൾ നാലു ചുവരുകൾക്കുള്ളിൽ
കിടന്നു പിടയുകയാണ് എൻ്റെ ബാല്യം(2)
ഇപ്പോൾ ആരാണെന്നെ സ്വതന്ത്രനാക്കുന്നത്
മനുഷ്യരോ എൻ്റെ ഓർമകളോ.....
ഞാൻ അനുഭവിച്ചിരുന്ന മാലിന്യം
ഏൽക്കാത്ത ഓർമ്മകൾ മാത്രം
എൻ കൂട്ടൂകാർ
മിഴികൾ നിറയുമ്പോൾ എൻ ഓർമ്മകൾ മാത്രം എൻ മിഴി തുടയ്ക്കാൻ(2)
ഓർമ്മകളേ നിങ്ങൾ ജീവൻവച്ചു
പറന്നുയരൂ വേഗം വന്നെന്നെ മോചിപ്പിക്കൂ