സി.ജെ.ബി.എസ് കിണാശ്ശേരി/അക്ഷരവൃക്ഷം/കൊറോണ എന്ന ഞാൻ

12:46, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pravitha K V (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ എന്ന ഞാൻ | color= 4 }} ലോകത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ എന്ന ഞാൻ
        ലോകത്തെ വിറപ്പിച്ച ഒരു മഹാമാരിയാണ് കോവിഡ് 19 .കോവിഡ് എന്ന മഹാവില്ലൻ എവിടെ നിന്നാണ് വന്നതെന്ന് അറിയാമോ?അങ്ങ് വുഹാനിൽ നിന്ന്.ഇവൻ വന്നത് മാത്രമല്ല ,ലോകത്തെ ഒന്നാകെ വിറപ്പിച്ചു.കുറെ മനുഷ്യരെ കൊല്ലുകയും ചെയ്തു.ഇനി അവൻ തന്റെ സ്വന്തം കഥ പറയുകയാണ്. 
        എന്നെ ആദ്യമായി ലോകം തിരിച്ചറിഞ്ഞത് 1973 ലാണ് കേട്ടോ.പിന്നെ ഞാൻ ഈ വർഷമാണ് അങ്ങ് വുഹാനിൽ നിന്ന് വന്നത്.ഞാൻ വന്നത് ചൈനക്കാർ ഒന്നും അറിഞ്ഞിരുന്നില്ല.അങ്ങനെ മുന്തിരിവള്ളികൾ പോലെ ഞാനങ്ങു പടർന്നു പിടിച്ചു.ഞാൻ ആരുടെ ദേഹത്ത് കുടിയേറിയോ അവരെ തോട്ടവരെയെല്ലാംഞാൻ പിടിക്കൂടി .പാവം ജനങ്ങൾ ഞാൻ ആരാണെന്നറിയാതെ നെട്ടോട്ടം ഓടുകയായിരുന്നു. എന്നെ തിരിച്ചറിയുമ്പോഴേക്കും അവർ ഒരുപാടു വൈകി.പിന്നെ ഞാനങ്ങു ഓരോ രാജ്യത്തേക്ക് കുടിയേറുകയായിരുന്നു.ഇറ്റലി,അമേരിക്ക,സൗദി അറേബ്യ,അങ്ങനെ ഞാൻ വന്നതോടെ ജനങ്ങൾ അകലത്തിലായി. തൊട്ടു കൂടായ്മയും തീണ്ടിക്കൂടായ്മയും പോലെയായി.
           പിന്നെ ഞാൻ പോയത് ഇന്ത്യയിലേക്കായിരുന്നു.ഇന്ത്യയിലെ കേരളത്തിലാണ് ഞാൻ ആദ്യമായി റിപ്പോർട്ട് ചെയ്തത്.മറ്റുള്ള സംസ്ഥാനങ്ങളെ പോലെയോ രാജ്യങ്ങളെ പോലെയോ അല്ല എന്നെ തടയാനുള്ള മുൻകരുതൽ അവർ ആദ്യമേ എടുത്തിരുന്നു.അവിടുത്തെ ആരോഗ്യമന്ത്രി ബഹു മിടുക്കിയായിരുന്നു ട്ടോ.കെ.കെ.ശൈലജ ടീച്ചർ എന്നായിരുന്നു അവരുടെ പേര്.ഞാൻ വന്നതോട് കൂടി ആ രാജ്യം മുഴുവൻ ലോക്ക് ഡൌൺ ആയി.ആളുകളുടെ ആഘോഷങ്ങളും കുട്ടികളുടെ സ്കൂളിൽ പോക്കും എല്ലാം അങ്ങനെ മുടങ്ങി.എനിക്കങ്ങു ദേഷ്യം വന്നു.കഷ്ട്ടപ്പെട്ടു ഞാനങ്ങു വുഹാനിൽ നിന്ന് വന്നിട്ട് എന്നെ നിയന്ത്രിക്കാൻ കുറെ നിയമപാലകരും ഒരു ആരോഗ്യ മന്ത്രിയും.എനിക്കങ്ങു വെറുതെ പോവാൻ പറ്റുമോ.അങ്ങ് ഇറ്റലിയിൽ നിന്ന് വന്ന കുറച്ചു ആളുകളുടെ മേലെ ഞാൻ കൂടി.അവർ ഞാൻ വന്നതറിയാതെ ഊരു വിലസുകയായിരുന്നു.അങ്ങനെ കേരളത്തിലും ഞാനൊരു വിലാസ് വിലസി.
        എന്നെ തുടച്ചു മാറ്റാൻ ആരോഗ്യ സംഘടന മരുന്നുകൾ കണ്ടു പിടിക്കുന്നുണ്ട് കേട്ടോ.അങ്ങനെയങ്ങു പെട്ടെന്ന് പോവാൻ പറ്റുമോ?നമുക്കുമില്ലേ ഒരു നിലയും വിലയുമൊക്കെ.ഞാനങ്ങു ലോകപ്രശസ്തി നേടിയത് 2020 മാർച്ച് 11 നു ലോകാരോഗ്യസംഘടന എന്നെയങ്ങു മഹാമാരിയായി പ്രഖ്യാപിച്ചു.അപ്പോഴാണ് എനിക്കൊരു ആത്മസംതൃപ്തി കിട്ടിയത്.ഞാനിപ്പോഴും അങ്ങിങ്ങായി യാത്ര ചെയ്യുന്നുണ്ട്.എന്നെക്കുറിച്ചു പറയാനാണെങ്കിൽ ഇനിയും ഒരുപാടുണ്ട്.ഓരോ മഹാമാരിക്കുമുണ്ട്   തന്റേതായ കഥകൾ.ഇതാണ് എന്റെ കൊച്ചു കഥ.
ഷഹദ
4 .എ സി.ജെ.ബി.എസ്.കിണാശ്ശേരി
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ