എസ്.എ.ബി.ടി.എം.എച്ച്.എസ്.തായിനേരി/അക്ഷരവൃക്ഷം/ഇടി വെട്ടിയവനെ പാമ്പ് കടിച്ചു.....
ഇടി വെട്ടിയവനെ പാമ്പ് കടിച്ചു...
ഒരിക്കൽ ഒരു പട്ടണത്തിൽ ദരിദ്രരായ ഒരു കുടംബമുണ്ടായിരുന്നു. അവിടെ ഒരു പയ്യന്നുണ്ടായിരുന്നു പേര് സുട്ടു. അവന് ഒരു കൊച്ചു അനുജൻ കൂടി ഉണ്ടായിരുന്നു അവന്റെ അമ്മ വീട്ടുവേലയ്ക് പോയാണ് ഇവരെ തീറ്റി പോറ്റാർ. രാവിലെ തന്നെ അവന്റെ അമ്മ പണിക്കു പോകും അപ്പോൾ തന്നെ സുട്ടുവും അവന്റെ അനുജനും കൂടി ഭിക്ഷ തേടി പോകും. ഒരിക്കൽ ഭിക്ഷ തേടി പോകും വഴി അവൻ ഒരു ആഡംബര വീട് കണ്ട് അതിശയിച്ചു അവിടെ തന്നെ നിന്നു കളഞ്ഞു. കുറച്ചു നേരം കഴിഞ്ഞു അവൻ ഭിക്ഷ യാചിച്ചു. അവിടെ കളിച്ചു കൊണ്ട് നിന്ന കുട്ടികൾ പോയി ഗൃഹ നാഥനെ കാര്യം അറിയിച്ചു. സഹതാപം തോന്നി കളിച്ചുകൊണ്ടിരുന്ന ഒരു കുട്ടി പോയി പണം എടുത്തു വന്നു. പക്ഷേ ഗൃഹനാഥൻ അത് കൊടുക്കാൻ അനുവദിച്ചില്ല. ഗൃഹനാഥൻ അവിടത്തെ നായെ അഴിച്ചുവിട്ടു. ഒരുകണക്കിന് സുട്ടു വും അവന്റെ അനുജനും അവിടുന്ന് രക്ഷപ്പെട്ടു. ഒന്നര മാസങ്ങൾക്ക് ശേഷം സുട്ടു ആ വഴി കടന്നു പോകുമ്പോൾ കുറേ ആൾക്കൂട്ടത്തെ അവിടെ കാണാനിടയായി. കാര്യമന്വേഷിച്ചപ്പോൾ ഇന്നലെ ഈ വീട്ടിൽ കള്ളൻ കേറി എന്നും ഇവിടെയുള്ള സമ്പത്ത് മൊത്തം ആ കള്ളൻ മോഷ്ടിച്ച എന്നും ഇവർക്ക് ജീവിക്കാൻ വേറെ മാർഗ്ഗം ഇല്ലെന്നും അറിഞ്ഞു. ഒരു മാസത്തിനുള്ളിൽ അവർക്ക് വലിയ കടം കേറി. കടം തീർക്കാനായി അവർ വീട് വിട്ട് തെരുവിലേക്കിറങ്ങി. അവർക്ക് വേണ്ടത്ര സമ്പാദ്യം ഒന്നും ഭിക്ഷ തേടി കിട്ടാൻ ആയില്ല. അവർ സുട്ടു വിന്റെ വീടിനടുത്ത് ചെന്ന് സുട്ടു വിനോട് ചോദിച്ചു നമുക്ക് തലചായ്ക്കാൻ ഒരിടം തരുമോ എന്ന് ആദ്യം തൊട്ടു സമ്മതം മൂളി ഇല്ലെങ്കിലും പിന്നീട് അവൻ സമ്മതിച്ചു അവൻ അവരെ ഓർമ്മപ്പെടുത്തിക്കൊണ്ട് ഒരു കാര്യം പറഞ്ഞു അന്ന് നിങ്ങൾ എന്നെ ഓടിച്ചു ഇല്ലേ അതിനെ ദൈവം നിങ്ങൾക്ക് തന്ന ശിക്ഷയാണ് അഹങ്കാരം ആപത്താണ് എന്നോർക്കുക. ആ ഒറ്റ ദിവസം കൊണ്ട് സുട്ടും അവരും നല്ല കൂട്ടുകാരായി മാറി. അവരുടെ അഹങ്കാരവും കുറഞ്ഞു കുറഞ്ഞു വന്നു. പിന്നീട് അവർക്കും സുട്ടു വിനും ഒരു നല്ല ജീവിതം തന്നെ കിട്ടി. ഗുണപാഠം: അഹങ്കാരം ആപത്താണ്....
സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ |